ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് മൂന്നാം ഭാഗത്തിന്റെ ട്രെയിർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലിനൊപ്പം ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്. ഫുട്ബോൾ സൂപ്പർതാരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. ട്രെയിലറിലും നെയ്മറിനെ കാണാം. ടോണി ജാ ആണ് മറ്റൊരു താരം.
xXx: The Return of Xander Cage Official Trailer - Teaser (2017) - Vin Diesel Movie
കിടിലന്‍ ആക്ഷൻ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ട്രെയിലറിൽ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം എത്തുന്നുണ്ട്. ട്രിപ്പിൾ എക്സ്: ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, സാമുവൽ ജാസ്കൺ എന്നിവരാണ് മറ്റുതാരങ്ങൾ.