ഹാരിപോട്ടര്‍ സീരിസിലൂടെ ശ്രദ്ധേയായ അഫ്ഷാന്‍ ആസാദിന്‍റെ പുതിയ ലുക്കില്‍ ഞെട്ടിയത് ഇന്‍റര്‍നെറ്റ് ആണ്. താരം തന്‍റെ പുതിയ ലുക്ക് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തതോടെയാണ് സംഗതി തരംഗമായത്. അഫ്ഷാന്‍റെ മാറ്റം കണ്ട ആരാധകര്‍ മൂക്കത്ത് വിരല്‍വച്ചു.
ശാലീനസൗന്ദര്യം നിറഞ്ഞ മുഖത്തുനിന്നും അള്‍ട്രാമോഡേണ്‍ ഗേള്‍ ആയി മാറിയിരിക്കുന്നു അഫ്ഷാന്‍. ചിത്രം ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നടി ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി, മാത്രമല്ല ഇന്‍റര്‍നെറ്റില്‍ ആ സമയം ഏറ്റവുമധികം തിരച്ചില്‍ നടന്നതും അഫ്ഷാനെപ്പറ്റി തന്നെ.
ബംഗ്ലാദേശ് വംശജയായ ഈ ബ്രിട്ടീഷ് നടി ഹാരിപോര്‍ട്ടര്‍ സീരിസിലെ ഗ്ലോബ്ലെറ്റ് ഓഫ് ഫയര്‍ എന്ന ചിത്രത്തില്‍ പദ്മ പട്ടീല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹാരിപോര്‍ട്ടറിലെ അഞ്ച് ഭാഗങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അഫ്ഷാന്‍ ഇപ്പോള്‍ മോഡല്‍ രംഗത്താണ്.
ഇതൊരു രൂപമാറ്റമല്ലെന്നും തനിക്ക് പ്രായമായപ്പോള്‍ ഉണ്ടായ വ്യത്യാസമാണിതെന്നും നടി പിന്നീട് ട്വീറ്റ് ചെയ്തു. എന്തായാലും ട്വിറ്ററില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് ഈ സുന്ദരി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.