Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് മസിൽമാൻ ഇന്നോ ?

arnold അർണോൾഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം (ഇടത്

മസില് പെരുപ്പിക്കാൻ മാത്രമല്ല ആരാധകരെ ചിന്തിപ്പിക്കാനും അർണോൾഡ് ഷ്വാർസ്നെഗറിന് അറിയാം. ഹോളിവുഡിന്റെ ആക്ഷൻ ടെർമിനേറ്റർ എന്നറിയപ്പെട്ടിരുന്ന താരം സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ്. സോഷ്യൽമീഡിയയിൽ ഈ ഹോളിവുഡ് ആക്ഷൻതാരം പോസ്റ്റ് ചെയ്ത ചിത്രമാണ് തരംഗമായി മാറുന്നത്. കാലത്തിന്റെ ചുളിവുകൾ തന്നിലും മങ്ങലേൽപ്പിച്ചുവെന്ന് താൻ അംഗീകരിക്കുന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം.

ഹോളിവുഡ് സൂപ്പർതാരവും കാലിഫോർണിയ മുൻ ഗവർണറുമായ നടൻ തെരുവിൽ കിടന്നുറങ്ങുന്നു. അർണോ‍ൾഡ് തന്നെയാണ് ഈ ചിത്രം സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. ഓഹിയോയിലെ ഗ്രേറ്റർ കൊളംബസ് കൺവെൻഷൻ സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന അർണോൾഡിന്റെ തന്നെ പ്രതിമയുടെ കീഴെയായിരുന്നു താരത്തിന്റെ ഉറക്കം.

എങ്ങനെയാണ് കാലം മാറുന്നതെന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അർണോള്‍ഡ് കുറിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾക്കകം തരംഗമായി കഴിഞ്ഞു.