Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആള്‍ക്കാരെ പറ്റിച്ച അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍

arnold-prank

ഹോളിവുഡിലെ ആക്ഷന്‍സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ആളെപ്പറ്റിക്കാന്‍ ഇറങ്ങി. താരത്തിന്‍റെ പ്രശസ്ത കഥാപാത്രമായ ടെര്‍മിനേറ്ററിന്‍റെ വേഷത്തിലാണ് തെരുവില്‍ ഇറങ്ങിയത്.

പറ്റിക്കാന്‍ വേണ്ടി മാത്രമല്ല കേട്ടോ, കാരുണ്യപ്രവര്‍ത്തനങ്ങള്‍ പണം കണ്ടെത്താനും കൂടിയായിരുന്നു അര്‍ണോള്‍ഡിന്‍റെ വേഷം മാറല്‍. കാലിഫോര്‍ണിയിലെ പ്രശസ്തമായ ഒരു മെഴുക് മ്യൂസിയത്തിലായിരുന്നു അര്‍ണോള്‍ഡിന്‍റെ പ്രധാനപറ്റിക്കല്‍ പരിപാടി നടന്നത്. മെഴുക് പ്രതിമ കാണാന്‍ വന്നവര്‍ ടെര്‍മിനേറ്റര്‍ പ്രതിമയുടെ അരികില്‍ വന്ന് സെല്‍ഫിയും മറ്റു ചിത്രങ്ങളും എടുക്കുന്നതിനിടെയാണ് പെട്ടന്ന് പ്രതിമയ്ക്ക് ജീവന്‍വച്ചത്.

ആളുകള്‍ ഭയന്ന് ഓടി. കാര്യമെന്തെന്ന് ആളുകള്‍ക്കും പിടികിട്ടിയില്ല. പിന്നീടാണ് ഇത് സാക്ഷാല്‍ അര്‍ണോള്‍ഡ് തന്നെയാണെന്ന വിവരം ആരാധകരും അറിഞ്ഞത്. ടെര്‍മിനേറ്റര്‍ സീരിസിലെ അഞ്ചാം ഭാഗത്തിന്‍റെ പ്രമോഷനും കൂടി ബന്ധപ്പെടുത്തിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

Arnold Pranks Fans as the Terminator