Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഞ്ചേഴ്സ് 2 ആദ്യ ടീസർ

avengers

ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ അവഞ്ചേഴ്സിന്റെ രണ്ടാം ഭാഗമാണ് അവഞ്ചേഴ്സ് 2 ഏജ് ഓഫ് അൾട്രോൺ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ആദ്യഭാഗം ഒരുക്കിയ ജോഷ് വിഡോൺ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

മാർവൽ കോമിക്സിന്റെ സൂപ്പർഹീറോ കഥാപാത്രങ്ങൾ ഒരുമിച്ചെത്തുന്ന അവഞ്ചേഴ്സ് സീരീസിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത് 2012ലാണ്. വൻമുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം സകലബോക്സോഫീസ് റെക്കോർഡുകളും തകർത്ത് എക്കാലത്തെയും മികച്ച പണം വാരി ചിത്രങ്ങളിലൊന്നായി.

റോബർട്ട് ഡൗണി ജൂനിയർ, സ്കാർലറ്റ് ജൊഹാൻസൺ, ജെറമി റെന്നർ, ക്രിസ് ഇവാൻസ്, സാമുവൽ ജാക്സൺ, ക്രിസ് ഹെംസ്വർത്ത് എന്നിവരാണ് പ്രധാനതാരങ്ങൾ.ആദ്യഭാഗത്തിലെ സൂപ്പർഹീറോ കഥാപാത്രങ്ങൾക്ക് പുറമെ മൂന്ന് പേർകൂടി ചിത്രത്തിലെത്തുന്നുണ്ട്. ക്വിക്ക് സിൽവർ, ദ ഫാൽക്കൺ, സ്കാർലറ്റ് വിച്ച് എന്നിവരാണ് അവഞ്ചേഴ്സ് 2വിലെ പുതിയകഥാപാത്രങ്ങൾ. ജെയിംസ് സ്പാഡർ അവതരിപ്പിക്കുന്ന അൾട്രോൺ എന്ന കഥാപാത്രമാണ് വില്ലൻ.

അയൺമാൻ,ഹൾക്ക് , തോർ,ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തുമ്പോൾ ആരാധകർ കൂടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചിത്രം മെയ് ഒന്ന് 2015ൽ തിയറ്ററുകളിലെത്തും.

അവഞ്ചേഴ്സ് 2 ടീസർ കാണാം:ന്ധന്ധണ്മ://ത്നഗ്നഗ്മന്ധഗ്മ.്വ൹/ത്തത്സ5ത്സന്മപ്പമ്മണ്ഡ“പ്പ

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

അവഞ്ചേഴ്സ് 2 ആദ്യ ടീസർ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer