Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മിശ്രപ്രതികരണവുമായി ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ

batman-superman

ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്ന സൂപ്പർഹീറോ ചിത്രം ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാന് സമ്മിശ്രപ്രതികരണം. ആരാധകർ ഒരുപാടുള്ള ബാറ്റ്മാനും സൂപ്പർമാനും ഒന്നിച്ചെത്തിയിട്ടും വലുതായി ഒന്നും തന്നെ സിനിമയിലില്ല എന്നാണ് റിപ്പോർട്ട്. ചിത്രം മാർച്ച് 24നാണ് ഇന്ത്യയിൽ റിലീസിനെത്തിയത്.

സംവിധാനത്തിലും കഥയിലുമുള്ള പാകപ്പിഴ തന്നെയാണ് ചിത്രത്തിന്റെ പ്രധാനപോരായ്മയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ബാറ്റ്മാനും സൂപ്പർമാനും തമ്മിലുള്ള പോരാട്ടം മാത്രമാണ് ആകാംക്ഷജനിപ്പിക്കുന്നതെന്നും ഇവർ പറയുന്നു. ബാറ്റ്മാന്റെയും സൂപ്പർമാന്റെയും കടുത്ത ആരാധകർക്ക് ചിത്രം ഇഷ്ടപ്പെട്ടേക്കാം.

മാൻ വേഴ്സസ് ഗോഡ് എന്ന് വിശേഷിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 300 , മാൻ ഓഫ് സ്റ്റീൽ എന്നീ ചിത്രങ്ങളുടെ സൃഷ്ടാവ് സാക്ക് സ്നൈഡർ ആണ്. ഹോളിവുഡ് സൂപ്പർതാരം ബെൻ അഫ്ലെക്ക് ആദ്യമായി ബാറ്റ്മാൻ കുപ്പായം അണിഞ്ഞ ചിത്രത്തില്‍ സൂപ്പർമാൻ ആയി ഹെൻറി കാവിൽ എത്തുന്നു.

ആമി ആദംസ്, ജെസി ഐസൻബെർഗ്, ലോറൻസ് , ഡയാനി , ഗാൽ ഗാഡോട്ട് എന്നിവരാണ് മറ്റുതാരങ്ങൾ.

Your Rating: