ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമായ ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബെന്‍ അഫ്ളെക്ക് ബാറ്റ്മാന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹെന്‍റി കാവില്‍ ആണ് സൂപ്പര്‍മാന്‍ ആകുന്നത്.
Batman v Superman: Dawn of Justice Official Teaser
അഫ്ളെക്ക് ആദ്യമായി ബാറ്റ്മാന്‍ വേഷം അണിയുന്ന ചിത്രം കാണാന്‍ കാത്തിരുന്നത് ലോകമെമ്പാടുമുള്ള ബാറ്റ്മാന്‍ ആരാധകരാണ്. നോളന്‍ ചിത്രങ്ങളില്‍ ബാറ്റ്മാനായി തകര്‍ത്താടിയ ക്രിസ്റ്റ്യന്‍ ബെയ്ല്‍ അല്ലാതെ ബ്രൂസ് വെയ്നായി (ബാറ്റ്മാന്‍) മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ ആരാധകര്‍ക്കാകുമോ എന്ന സംശയത്തിലാണ്.
മാന്‍ ഓഫ് സ്റ്റീല്‍ എന്ന ചിത്രത്തിന്റെ തുടര്‍ഭാഗത്തിലാണ് ലോകോത്തര സൂപ്പര്‍ഹീറോകള്‍ ഒരുമിച്ചെത്തുന്നത്. മാന്‍ ഓഫ് സ്റ്റീല്‍ സംവിധാനം ചെയ്ത സാക്ക് സ്നൈഡര്‍ തന്നെയാണ് ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്നത്. ജെസ്സി ഈസെന്‍ബര്‍ഗാണ് വില്ലനായി എത്തുന്നത്. 2016 മെയ് 25ന് ചിത്രം തിയറ്ററുകളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.