Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്കിന്റെ വില്ലത്തിയായി പ്രിയങ്ക ഹോളിവുഡിൽ ; വിഡിയോ

dwyane-priyanka

ബി ടൗണിലെ നായികമാർ ഹോളിവുഡ് കീഴടക്കാനുള്ള തയാറെടുപ്പിലാണ്. ദീപിക പദുക്കോൺ സൂപ്പർആക്ഷൻ താരം വിൻ ഡീസലിനൊപ്പം ആദ്യ ഹോളിവുഡ് അരങ്ങേറ്റം തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും തന്റെ ആദ്യ ഹോളിവുഡ് സംരംഭം ആരാധകർക്കായി പങ്കുവക്കുന്നു.

അമേരിക്കൻ ടിവി സീരീസായ ക്വാണ്ടിക്കോയിലൂടെ അന്താരാഷ്ട്രരംഗത്തു തന്നെ ശ്രദ്ധനേടിയ പ്രിയങ്ക ഡ്വെയ്ൻ ജോൺസന്റെ (റോക്ക്) നായികയായാണ് ഹോളിവുഡിൽ ചുവടുവയ്ക്കുന്നത്. ബേവാച്ച് ആണ് പ്രിയങ്കയുടെ ആദ്യ ചിത്രം.

സേത്ത് ഗോർഡൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാകും പ്രിയങ്ക എത്തുക. ഡ്വെയ്ൻ ജോൺസനുമായുള്ള വിഡിയോയും പ്രിയങ്ക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.