Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരാണ് നിങ്ങളെ പേടിപ്പിച്ചത്

bonnie

ഹോളിവുഡ് ചിത്രമായ കൺജറിങ് 2 കണ്ട് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. ജെയിംസ് വാൻ സംവിധാനം ചെയ്ത ഹൊറർ സിനിമ ഇന്ത്യയിലും കാശുവാരുകയാണ്.

conjuring-review

സിനിമയിൽ ഏറ്റവും കൂടുതൽ െഞട്ടിച്ചത് പിശാചായി എത്തുന്ന കന്യാസ്ത്രീയുടെ കഥാപാത്രമാണ്. അതിഭീകരമായ മേക്ക്അപ്പും അഭിനയവും പ്രേക്ഷകരെ കൂടുതൽ പേടിപ്പിച്ചു. എന്നാൽ ഈ കഥാപാത്രം ചെയ്തത് ആരെന്ന് ചിന്തിച്ചിരുന്നോ?

ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോൺസ് ആണ് ഈ നടി. ദ് ഫൈറ്റർ, സിൽവർ ലൈനിങ്സ് പ്ലേബുക്ക് എന്നിവയാണ് മറ്റുപ്രധാനചിത്രങ്ങൾ.

കൺജറിങ് 2 വിലെ ഈ കന്യാസ്ത്രീയെ ആസ്പദമാക്കി ഹോളിവുഡിൽ പുതിയ ചിത്രവും പ്രഖ്യാപിച്ച് കഴിഞ്ഞു. ദ് നൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോണി തന്നെയാകും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുക. നേരത്തെ കൺജറിങ് ആദ്യഭാഗത്തിലെ പാവയെ ആസ്പദമാക്കി അന്നാബെല്ല എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു.