Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാഡ് പിറ്റും ആഞ്ജലീനയും ഒടുവിൽ വിവാഹവും കഴിച്ചു

bradpit ബ്രാഡ് പിറ്റും ആഞ്ജലീന ജൂലിയും

ഹോളിവുഡിലെ സൂപ്പർതാര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജൂലിയും വിവാഹിതരായി. ഫ്രാൻസിൽ നടന്ന സ്വകാര്യചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുംമാത്രമാണ് പങ്കെടുത്തത്.

ദമ്പതികളായി ഒരുമിച്ചാണ് താമസമെങ്കിലും ബ്രാഡും ആഞ്ജലീനയും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. മക്കളായ മാഡോക്സ്, പാക്സ്, സഹാറ, വിവിയൻ എന്നിവർ ദമ്പതികൾക്ക് പുഷ്പങ്ങൾ വിതറിയപ്പോൾ ഷിലോയും നോക്സും അച്ഛനും അമ്മയ്ക്കും മോതിരം കൈമാറി. ബ്രാഡിന്റെയും ആഞ്ജലീനയുടെയും വക്താവാണ് വിവാഹക്കാര്യം സ്ഥിരീകരിച്ചത്.

ദത്തെടുത്ത മൂന്ന് മക്കൾ ഉൾപ്പെടെ ആകെ ആറ് മക്കളാണ് ആഞ്ജലീന—ബ്രാഡ് പിറ്റ് ദമ്പതികൾക്കുളളത്. 2012 ഏപ്രിൽ 13 നാണ് ബ്രാഡ് പിറ്റിന്റെയും ആഞ്ജലീനയുടെയും വിവാഹനിശ്ചയം കഴിയുന്നത്. നിശ്ചയം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതാണ് കൃത്യസമയമെന്നും ബ്രാഡ് പിറ്റ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷവും അത് സംഭവിച്ചില്ല.

അതിനിടെയാണ് അർബുദ ഭീഷണി ഒഴിവാക്കാനായി ആഞ്ജലീന സ്തനങ്ങൾ നീക്കം ചെയ്തത്. അപ്പോഴൊക്കെ ആഞ്ജലീനയ്ക്ക് പൂർണ്ണ പിന്തുണയുമായി ബ്രാഡ് പിറ്റ് സദാ അവർക്കൊപ്പമുണ്ടായിരുന്നു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ബ്രാഡ് പിറ്റും ആഞ്ജലീനയും ഒടുവിൽ വിവാഹവും കഴിച്ചു

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer