Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുട്ടിത്താരത്തെ ഓർക്കുന്നുണ്ടോ ?

Macaulay മക്ക്വലെ കള്‍ക്കിന്‍

ഹോം എലോണ്‍ എന്ന സിനിമ ഓര്‍ക്കുന്നില്ലേ? അതിലെ കുസൃതിക്കാരന്‍ പയ്യനെ നമ്മള്‍ എങ്ങിനെ മറക്കും? വീട്ടിൽ വരുന്ന കള്ളന്മാരെ സൂത്രപ്പണികൾ കൊണ്ട് വിരട്ടി ഓടിക്കുന്ന കൊച്ചുമിടുക്കൻ ഇന്നും നമ്മുടെ ഓർമകളിൽ ഉണ്ട്.

അമേരിക്കൻ താരവും സംഗീതഞ്ജനുമായ മക്ക്വലെ കള്‍ക്കിന്‍ ആണ് ഹോം എലോണിലെ കെവിൻ മക്കലിസ്റ്റെർ എന്ന മിടുക്കൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. കുട്ടിക്കാലത്ത് തന്നെ പേരും പ്രശസ്തിയും പിടിച്ചുപറ്റിയ താരത്തിന്റെ സിനിമാലോകത്തെ പതനവും പെട്ടന്നായിരുന്നു.

Macaulay1

ഹോം എലോൺ സീരിസിലെ ആദ്യ രണ്ട് ഭാഗങ്ങളിൽ അഭിനയിച്ച മക്ക്വലെ അക്കാലത്ത് കുറെയധികം ചിത്രങ്ങളിൽ വേഷമിട്ടു. എട്ടാം വയസിൽ തുടങ്ങിയ അഭിനയത്തിന് പതിനാലാം വയസ്സിൽ ഫുൾസ്റ്റോപ്പ് ഇട്ട താരം കൂടിയാണ് മക്ക്വല. ജീവിതകാലം മുഴുവന്‍ കഴിയാനുള്ള സ്വത്ത് തനിക്കുണ്ടെന്ന് പറഞ്ഞാണ് അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്ന തീരുമാനം മക്ക്വല എടുക്കുന്നത്. 1994ന് പിന്നീട് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മക്ക്വലെ വീണ്ടും അഭിനയിക്കാൻ എത്തുന്നത്

ചെറുപ്പത്തിലെ ലഭിച്ച പണവും ആഡംബര ജീവിതവും മക്ക്വലയെ തെറ്റായ വഴികളിൽ എത്തിച്ചു. 2004ൽ 17 ഗ്രാം കഞ്ചാവ് കൈയിൽ സൂക്ഷിച്ചതിന് താരത്തെ അറസ്റ്റ് ചെയ്തു. ഈ കേസിലാണ് മക്ക്വലെ ആദ്യമായി ജയിലിൽ പോകുന്നത്. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മക്ക്വലയെ മാനസികമായും തളർത്തി. ശരീരമൊക്കെ മെലിഞ്ഞ് കണ്ടാൽ വൃദ്ധന്മാരെപ്പോലെ തോന്നും.

Top 10 Moments From Home Alone

സ്വകാര്യതയാണ് ഇപ്പോൾ ഈ നടൻ കൂടുൽ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ന്യൂയോർക്കിലെ നോഹൊയിലാണ് മക്ക്വലെ താമസിക്കുന്നത്. ആ വലിയ അപ്പാർട്ട്മെന്റിലെ എട്ടാം നില മുഴുവൻ മക്ക്വലെന്റേതാണ്.

Your Rating: