തോർ, അവഞ്ചേഴ്സ് എന്നീ സൂപ്പർഹീറോ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ക്രിസ് ഹെംസ്‌വർത്ത് ഇന്ത്യയില്‍. ഭാര്യയും ഹോളിവുഡ് നടിയുമായ എൽസ പടാകിക്കൊപ്പമാണ് താരം ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകരും വാർത്ത അറിയുന്നത്.
ഗോവയിലെ ബീച്ചിലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവയില്‍ നിന്നും ലഡാക്കിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനാണ് ദമ്പതികളുടെ അടുത്ത പദ്ധതി.
തിമിംഗലവേട്ട ആസ്പദമാക്കിയെടുത്ത ഇൻ ദ് ഹാർട്ട് ഓഫ് ദ് സീ ആണ് ക്രിസിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദ ഹണ്ട്‌സ്മാന്‍ വിന്റര്‍സ് വാര്‍’ എന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും. സ്പാനിഷ് നടിയായ എല്‍സ പടാകി ഹോളിവുഡ് ചിത്രമായ ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്-6, ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്-7’ എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.