Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ താരം ആരെന്നറിഞ്ഞാൽ ഞെട്ടും !

chris

കഥാപാത്രത്തിന് വേണ്ടി ഏത് അളവിലും ശരീരം മാറ്റിമറിക്കുന്ന ഹോളിവുഡ് താരങ്ങളാണ് ക്രിസ്റ്റ്യൻ ബെയ്ൽ, മാത്യു മക്കനാഹേ, മൈക്കിൽ ഫാസ്ബെന്റർ എന്നിവർ. ആ നിരയിലേക്ക് ഇനി മറ്റൊരു സൂപ്പര്‍താരം കൂടി. തോർ എന്ന സൂപ്പർ‌ഹീറോയെ അവതരിപ്പിച്ച പ്രേക്ഷകരുടെ പ്രിയതാരം ക്രിസ് ഹെംസ്‌വർത്ത് ആണ് ശരീരം കൊണ്ടുള്ള പരീക്ഷണത്തിന് ഒരുങ്ങിയത്.

പുതിയ ചിത്രമായ ഹാർട്ട് ഓഫ് ദ് സീ യ്ക്ക് വേണ്ടി 15 കിലോ ഭാരമാണ് താരം ഒറ്റയടിക്ക് കുറച്ചത്. കണ്ടാൽ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥ. കഴിഞ്ഞ വർഷം ഏറ്റവും സെക്സിയസ്റ്റ് പുരുഷനായി തെരഞ്ഞെടുക്കപ്പെട്ട താരം ട്വിറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെപ്പോലും ഞെട്ടിക്കുന്നതാണ്.

thor

തീരെ മെലിഞ്ഞ് എല്ലും തോലുമായി മുടിയും വളര്‍ത്തി ഒരു വിരൂപനായാണ് ക്രിസിനെ കാണുന്നത്. കടലിന് നടുവിൽ 90 ദിവസം അകപ്പെട്ട് പോകുന്ന സെയിലർ ആയാണ് ക്രിസ് എത്തുന്നത്. ക്രിസും കൊലയാളി തിമിംഗലവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്.

റോൺ ഹോവാർഡ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 11ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.