Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിംസ് ബോണ്ട് തിരിച്ചു വന്നേക്കും; ആയിരം കോടി വാഗ്ദാനം

daniel-craig

ആസ്വാദകരുടെ പ്രിയതാരം ഡാനിയൽ ക്രെയ്ഗ് ജയിംസ് ബോണ്ടായി തിരിച്ചു വന്നേക്കും. 150 ദശലക്ഷം ഡോളറാണ് (ഏകദേശം ആയിരം കോടി രൂപ) രണ്ടു ചിത്രങ്ങളിൽ അഭിനയിക്കുന്നതിനായി ക്രെയ്ഗിനു വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജയിംസ് ബോണ്ട് സിനിമകളിൽ ബ്രിട്ടിഷ് ചാരനായി രംഗത്തെത്തുന്ന ജയിംസ് ബോണ്ടായി പലരും അഭിനിയിച്ചിട്ടുണ്ടെങ്കിലും ഡാനിയൽ ക്രെയ്ഗിനാണ് ആരാധകർ കൂടുതൽ. ബോണ്ടിന്റെ വേഷം ഏറ്റവും ഇണങ്ങുക അദ്ദേഹത്തിനാണെന്നാണ് ആരാധകരുടെ പക്ഷം.

ഡാനിയൽ ക്രെയ്ഗ് ഇതുവരെ നാല് ചിത്രങ്ങളിൽ ബോണ്ട് ആയി വേഷമിട്ടിട്ടുണ്ട്. സ്പെകട്ര ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.