Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജംഗിൾ ബുക്കിന് രണ്ടാം ഭാഗം

jungle-book

ലോകമൊട്ടാകെ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ജംഗിൾ ബുക്കിന് രണ്ടാം ഭാഗം വരുന്നു. ഡിസ്നി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രം 2018 ൽ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്.

1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്ത് 3 ഡിയിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ചിത്രം. ന്യൂയോര്‍ക്കില്‍ ജനിച്ച ഇന്ത്യന്‍വംശജനായ നീൽ സേത്തിയാണ് മൗഗ്ലിയായി അഭിനയിച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ചിത്രം സൂപ്പർഹിറ്റാണ്.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നതും പ്രമുഖർ. ഇഡ്രിസ് എല്‍ബയാണ് ഷേര്‍ഖാന് ശബ്ദം നല്‍കിത്. ബഗീരക്കരടിയായി ബെന്‍ കിങ്ങ്സിലിയും കാ പെരുമ്പാമ്പിന് സ്കാര്‍ലറ്റ് ജൊഹാന്‍സണും ശബ്ദം നല്‍കിയിരിക്കുന്നു.

Your Rating: