Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഡി ഗാഗയുടെ തള്ളും; ഡികാപ്രിയോയുടെ കള്ളച്ചിരിയും

lady-gaga-dicaprio

ലേഡി ഗാഗയ്ക്കു നേരെ ഡികാപ്രിയോ നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലെ ഏറ്റവും മികച്ച നിമിഷം എന്ന തലക്കെട്ടോടെയാണ് ഡികാപ്രിയോയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു.

റെവണന്റ് എന്ന ചിത്രത്തിലൂടെ തന്റെ മൂന്നാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണ് 41-കാരനായ ഡികാപ്രിയോ നേടിയത്. 29-കാരിയായ ലേഡി ഗാഗയുടെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണിത്. തന്റെ ആദ്യ സീരിയലായ അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടൽ എന്ന ഷോയിലൂടെ ടിവി- സീരിയൽ വിഭാഗത്തിൽ മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണ് ലേഡി ഗാഗ സ്വന്തമാക്കിയത്.

പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി വേദിയിലേക്കു ഗാഗ പോകുമ്പോഴായിരുന്നു ഡികാപ്രിയോയുടെ തമാശ. ഡികാപ്രിയോയുടെ സമീപത്തുകൂടി ഗാഗ കടന്നുപോയതിനു ശേഷം പിന്നിൽ നിന്നായിരുന്നു ഡികാപ്രിയോയുടെ ഭാവപ്രകടനം. പേടിയ്ക്കുന്നതു പോലെയാണ് ഡികാപ്രിയോ പ്രതികരിച്ചത്. ഹൊറർ സീരിയലാണ് അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടൽ. ഇതനുസ്മരിപ്പിക്കുന്ന വിധത്തിൽ പേടിയ്ക്കുന്നതായാണു ഡികാപ്രിയോ അഭിനയിച്ചത്.

അതേ സമയം തനിക്കടുത്തു കൂടി എന്താണു കടന്നു പോയതെന്ന് സത്യത്തിലറിയില്ലായിരുന്നുവെന്നും ഇതാണ് രംഗത്തിനു ഇത്ര സ്വഭാവികത നൽകിയതെന്നും ഡികാപ്രിയോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഡികാപ്രിയോ മനപൂർവം അവഹേളിക്കുകയായിരുന്നോ എന്നും വിമർശകർ ചോദ്യമുയർത്തുന്നു. മികച്ച ടിവി അഭിനേത്രിയായി ലേഡി ഗാഗയുടെ പേരു വെളിപ്പെടുത്തിയ സന്ദർഭത്തിലും ഡികാപ്രിയോ ചിരിക്കുന്നുണ്ടായിരുന്നുവെന്നും വിമർശകർ വെളിപ്പെടുത്തുന്നു.

ഡികാപ്രിയോയുടെ സമീപത്തു കൂടി പോയപ്പോൾ ലേഡി ഗാഗ ഡികാപ്രിയോയെ തട്ടിയിരുന്നു. ഇതു മനപൂർവമാണോ എന്നും ചോദ്യമുയരുന്നുണ്ട്. എന്തായാലും ഡികാപ്രിയോയുെട അസ്വഭാവിക പ്രതികരണത്തിന്റെ വിഡിയോ ലോകമെമ്പോടുമുള്ള ഡികാപ്രിയോ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.