Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോള്‍ വാക്കർ ഇല്ല; ഫാസ്റ്റ് 8 ട്രെയിലർ പുറത്ത്

fast-8

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എട്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിൻ ഡീസൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗാരി ഗ്രെയാണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ. ഹോളിവുഡ് നടി ചാർലൈസ് തെറോൺ ആണ് വില്ലത്തിയായി എത്തുന്നത്.

Fast & Furious 8 - Official Trailer 1 (Universal Pictures) HD

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ടോക്കിയോ ഡ്രിഫ്റ്റ് മാറ്റി നിർത്തിയാൽ അകാലത്തിൽ വേർപിരിഞ്ഞുപോയ പ്രിയതാരം പോൾ വാക്കർ ഇല്ലാതെ എത്തുന്ന ആദ്യ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സിനിമ കൂടിയാണിത്. ഡ്വെയ്ൻ ജോൺസൺ, ജേസൺ സ്റ്റഥാം, കർട് റസൽ, ടൈറസ് ഗിബ്സൺ, നഥാലി എന്നിവരാണ് മറ്റുതാരങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം ഏപ്രിൽ 14ന് തിയറ്റുകളിലെത്തും. 

Your Rating: