Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ്റ്റി ഷെയ്ഡ്സ് ഡാര്‍ക്കർ; ട്രെയിലർ

fifty-shades-darker

ലൈംഗികതയുടെ അതിപ്രസരം കൊണ്ടു വിവാദമായതും വൻവിജയവും നേടിയ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേയുടെ അടുത്ത ഭാഗം റിലീസിനൊരുങ്ങുന്നു. ഫിഫ്റ്റി ഷെയ്ഡ്സ് ഡാര്‍ക്കർ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2015 ല്‍ പുറത്തിറങ്ങിയ സാം ടൈലര്‍ ജോണ്‍സണ്‍ സംവിധാനം ചെയ്ത ഇറോട്ടിക് റൊമാന്റിക് ചിത്രം ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേയുടെ രണ്ടാം ഭാഗമാണിത്.

Fifty Shades Darker - Official Trailer (HD)

ബ്രിട്ടീഷ്‌ നോവലിസ്‌റ്റായ ഇ.എല്‍. ജെയിംസിന്റെ പ്രശസ്‌ത നോവലാണ്‌ ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഗ്രേ. അനസ്‌താസിയ സ്‌റ്റീല്‍ എന്ന കോളജ്‌ യുവതിയും ക്രിസ്‌റ്റ്യന്‍ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയം പറയുന്ന നോവല്‍ അതേപേരില്‍ സിനിമയാക്കിയതാണ്‌ ഫിഫ്‌റ്റി ഷേഡ്‌സ്‌ ഓഫ്‌ ഗ്രേ. ഡക്കോര്‍ട്ടാ ജോണ്‍സണും ജാമി ഡോര്‍മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.


2017 ഫെബ്രുവരി 10ന് ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ മൂന്നാംഭാഗമായ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഫ്രീഡ് 2018 ല്‍ പുറത്തിറങ്ങും.

Your Rating: