Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്യൂരിയസ് 8 വരുന്നു

ബോക്സോഫീസുകളില്‍ റെക്കോര്‍ഡ് വിജയം സൃഷ്ടിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന് എട്ടാം ഭാഗം വരുന്നു. ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിന്‍ ഡീസല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം 2017 ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തും.

ഏഴാം ഭാഗത്തിന്റെ തുടര്‍ ഭാഗമായാകും ചിത്രമൊരുങ്ങുക. ഫ്യൂരിയസ് 7നേക്കാളും മികച്ച രീതിയില്‍ അടുത്ത ഭാഗം നിര്‍മിക്കാനാണ് പദ്ധതിയെന്നും വിന്‍ പറയുന്നു.

പോള്‍ വാക്കറിന്റെ അകാലമരണത്തോടെ വാര്‍ത്തകളിലും പ്രേക്ഷകഹൃദയങ്ങളിലും ഇടം നേടിയ ചിത്രമായിരുന്നു ഫ്യൂരിയസ് 7. റിലീസ് ചെയ്ത രാജ്യങ്ങളിലെല്ലാം ചിത്രം മികച്ച കളക്ഷന്‍ നേടി. ഇന്ത്യയില്‍ നിന്നു തന്നെ 150 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.