Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾഡൻ ഗ്ലോബ്; ഡികാപ്രിയോ മികച്ച നടൻ

dicaprio ലിയനാർഡോ ഡികാപ്രിയോ

എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമവിഭാഗത്തില്‍ മികച്ച നടനായി ലിയനാർഡോ ഡികാപ്രിയോയെ (ചിത്രം ദ് റെവണന്റ്)തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിൽ ബ്രൈ ലാർസൺ ആണ് നടി(ചിത്രം റൂം). ദ് റെവണന്റ് ആണ് മികച്ച ചിത്രം.

Sylvester-Stallone.jpg.image.784.410 സിൽവെസ്റ്റർ സ്റ്റാലൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമായി

സംഗീതം കോമഡി വിഭാഗത്തിൽ മികച്ച നടനായി മാട്ട് ഡാമനും (ചിത്രം–മാർഷ്യൻ)അതേ വിഭാഗത്തിൽ നടിയായി ജെന്നിഫർ ലോറൻസിനെയും (ചിത്രം–ജോയ്) തിരഞ്ഞെടുത്തു.

jennifer-lawrance.jpg.image.784.410 മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ജെന്നിഫർ ലോറൻസ്

നീണ്ട 39 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ആദ്യ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച ഹോളിവുഡ് ഇതിഹാസം സിൽവസ്റ്റർ സ്റ്റാലൺ മികച്ച സഹനടനുള്ള പുരസ്കാരം നേടി.

Sam-Smith-(R)-and-Jimmy-Nap.jpg.image.784.410 സ്റ്റാം സ്മിത്തും (വലത്) ജിമ്മി നാപ്പും ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമായി

മികച്ച ചിത്രമായി കോമഡി, സംഗീത വിഭാഗത്തിൽ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ദ് മാർഷ്യൻ തിരഞ്ഞെടുത്തു. സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിൻസ്ലറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുത്തു. ദ് റെവണന്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റോ അർഹനായി.

Sylvester Stallone Wins "Best Supporting Actor in a Motion Picture" | Golden Globe 2016

മികച്ച തിരക്കഥ ആരോൺ സോർകിൻ (ചിത്രം സ്റ്റീവ് ജോബ്സ്). മികച്ച അനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ട്. മികച്ച വിദേശഭാഷ ചിത്രം സൺ ഓഫ് സൗൾ. മികച്ച സംഗീതം: എൻയോ മോറികോൺ (ചിത്രം: ഫെയ്റ്റ്ഫുൾ എയ്റ്റ്). ഒറിജിനൽ ഗാനം: റൈറ്റിങ്സ് ഓൺ ദ വാൾ (ചിത്രം: സ്പെക്ടർ).

മികച്ച ടെലിവിഷൻ ഡ്രാമ സീരീസ് മിസ്റ്റർ റോബോട്ട്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.