Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾഡൻ ഗ്ലോബ് നോമിനേഷൻ പ്രഖ്യാപിച്ചു

golden-globe-2015

എഴുപത്തിമൂന്നാമക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷൻ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഡ്രാമ വിഭാഗത്തിൽ കരോൾ, മാഡ് മാക്സ്: ഫ്യൂരി റോഡ്, ദ് റെവണന്റ്, റൂം, സ്പോട്ട് ലൈറ്റ് എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു. മികച്ച ചിത്രം കോമഡി, സംഗീത വിഭാഗത്തിൽ ദ് ബിഗ് ഷോർട്ട്, ജോയ്, ദ് മാർഷ്യൻ, സ്പൈ, ട്രെയിൻറെക്ക് എന്നീ ചിത്രങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

മികച്ച നടന്മാരിൽ ഡ്രാമ വിഭാഗത്തിൽ ട്രംബോ എന്ന ചിത്രത്തിന് ബ്രയാൻ ക്രാൻസ്റ്റൺ, ലിയണാർഡോ ഡി കാപ്രിയോ (ദ് റെവണന്റ്), മൈക്കൽ ഫാസ്ബെൻഡർ( സ്റ്റീവ് ജോബ്സ്), എഡ്ഡീ റെഡ്മെയ്ൻ (ദ് ഡാനിഷ് ഗേൾ), വില്‍ സ്മിത്ത്(കൺകൂഷൻ) എന്നിവരും സംഗീതം, കോമഡി വിഭാഗത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ(ദ് ബിഗ് ഷോർട്ട്), സ്റ്റീവ് കാരെൽ (ദ് ബിഗ് ഷോർട്ട്), മാട്ട് ഡാമൺ ( ദ് മാർഷ്യൻ), ആൽപച്ചീനോ(ഡാനി കോളിൻസ്), മാര്‍ക് റുഫല്ലോ (ഇൻഫിനിറ്റ്ലി പോളാർ ബിയർ) എന്നിവരും തിരഞ്ഞെടുത്തു.

മികച്ച നടിമാരിൽ ഡ്രാമ വിഭാഗത്തിൽ കേറ്റ് ബ്ളാൻചെറ്റ് ( കരോൾ), ബ്രി ലാർസൺ (റൂം), റൂണി മാറ (കരോൾ), സയൊറൈസ് റൊനാന്‍ (ബ്രൂക്ളിന്‍), അലിഷ്യ വികൻഡെർ (ദ് ഡാനിഷ് ഗേൾ )എന്നിവരും മികച്ച ചിത്രം സംഗീതം, കോമഡി വിഭാഗത്തിൽ ജെന്നിഫർ ലോറന്‍സ് (ജോയ്), മെലീസ മകാർത്തി (സ്പൈ), ആമി ഷൂമെർ (ട്രെയിൻറെക്ക്), മാഗി സ്മിത്ത് (ലേഡി ഇൻദ് വാൻ), ലിലി ടോമിളിൻ (ഗ്രാൻഡ്മാ) എന്നിവർ തെരഞ്ഞെടുത്തു.

നീണ്ട 39 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ആദ്യ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച് ഹോളിവുഡ് ഇതിഹാസം സിൽവസ്റ്റർ സ്റ്റാലൺ. ക്രീഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പട്ടികയിലാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

മികച്ച സംവിധായകൻ– ടോഡ് ഹയ്ൻസ്( കരോൾ ), അലജാന്ദ്രോ ഇനാരിറ്റോ (ദ് റെവണന്റ്), ടോം മക്കാർത്തി (സ്പോട്ട് ലൈറ്റ് ), ജോർജ് മില്ലർ (മാഡ് മാക്സ്), റിഡ്‌ലി സ്കോട്ട് (ദ് മാർഷ്യൻ).

ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.