Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച പ്രതികരണവുമായി ഇൻഫേർണോ മുന്നേറുന്നു

tom-irfan

ടോം ഹാങ്ക്സ്, ബോളിവുഡ് താരം ഇർഫാൻ ഖാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഇൻഫേർണോ ഇന്ത്യയിലും മികച്ച പ്രതികരണവുമായി മുന്നേറുന്നു. ഡാവിഞ്ചി കോഡിലൂടെ ലോകമെങ്ങും വായനക്കാരെ ദുരൂഹതയുടെ വഴികളിലേക്ക് നയിച്ച പ്രമുഖ നോവലിസ്റ്റ് ഡാന്‍ ബ്രൗണിന്റെ ഇതേപേരിലുള്ള നോവലാണ് സിനിമയ്ക്ക് ആധാരം.

സോണി പിക്ച്ചേർസ് എന്റെർടെയ്ൻമെന്റ് ആണ് ചിത്രം ഇന്ത്യയിൽ റിലീസിനെത്തിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മൊഴിമാറ്റി ഒക്ടോബർ 14നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ഫെലിസിറ്റി ജോൺ നായികയാകുന്നു. ഏയ്ഞ്ചൽസ് ആൻഡ് ഡിമൻസ്, ഡാവിഞ്ചി കോഡ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോൺ ഹൊവാർഡ് തന്നെയാണ് സംവിധാനം. ഡാന്‍ ബ്രൌണ്‍ രചിച്ച വിവാദനോവലുകളായ ‘ഡാവിഞ്ചി കോഡ്’ , ഏയ്ഞ്ചൽസ് ആൻഡ് ഡിമൻസ് തുടങ്ങിയവ ചലച്ചിത്രങ്ങളായപ്പോഴും ടോം ഹാങ്ക്സ് തന്നെയാണ് നായകനായി വേഷമിട്ടത്. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ റോബര്‍ട്ട് ലാന്‍ഗ്ഡണ്‍ എന്ന ഹാര്‍വാര്‍ഡ്‌ പ്രോഫസ്സറുടെ വേഷത്തിലാണ് ടോം ഹാങ്ക്സ് പ്രത്യക്ഷപ്പെടുന്നത്.  

Your Rating: