Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാൻ മരിച്ചെന്ന് വീണ്ടും വ്യാജവാർത്ത!

jacky-chan

ആക‌്ഷൻ ചക്രവർത്തിയുടെ ആത്മാവിനു ശാന്തി നേർന്നുള്ള വ്യാജവാർത്തകളെ ഇടിച്ചുപറത്താൻ സാക്ഷാൽ ജാക്കി ചാൻ തന്നെ രംഗത്ത്. താൻ മരിച്ചിട്ടില്ലെന്നും പ്രിയപ്പെട്ട ആരാധകർ വ്യാജവാർത്തകൾ കണ്ടു വിഷമിക്കരുതെന്നും പറഞ്ഞാണ് സ്വന്തം ഫെയ്സ്ബുക്ക് പേജിൽ ആക‌്ഷൻ താരത്തിന് അവതരിക്കേണ്ടി വന്നത്.

ബെയ്ജിങ്ങിൽ വിമാനമിറങ്ങിയപ്പോഴാണു രണ്ടു മരണവാർത്തകൾ ഉണ്ടാക്കിവച്ച പൊല്ലാപ്പ് താരത്തിനു ബോധ്യപ്പെട്ടത്. ഉടനെ കൊടുത്തു, ഫെയ്സ്ബുക്കിലൂടെ ഉശിരൻ ‘ഇടി’.

ഇതിപ്പോൾ മൂന്നാം തവണയാണ് അജ്ഞാത വില്ലന്മാർ ഇന്റർനെറ്റിൽ ആക‌്ഷൻ താരത്തെ ‘കഥാവശേഷനാ’ക്കുന്നത്. ജാക്കി ചാൻ ഹൃദയാഘാതം മൂലം മരിച്ചുപോയെന്നു പറഞ്ഞ് 2011ൽ പ്രചരിച്ച ഒരു വാർത്ത കണ്ട് ആരാധകരൊഴുക്കിയ കണ്ണീരിനു കണക്കില്ല. രണ്ടു വർഷം മുൻപും ഇതുപോലൊരു വാർത്ത തലപൊക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.