ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ അടുത്ത ഭാഗത്തിലും ജൈസണ് സ്റ്റാഥം എത്തും. ഇതിന് മുന്പിറങ്ങിയ ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ ഡെക്കര്ഡ് ഷോയെ തന്നെയാണ് പുതിയ ഭാഗത്തും താരം അവതരിപ്പിക്കുക.
ഈ വര്‍ഷം ബോക്സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7. എക്കാലത്തെയും ഏറ്റവുമധികം പണംവാരിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡും ഫ്യൂരിയസ് 7 സ്വന്തമാക്കിയിരുന്നു. ഫ്യൂരിയസ് ചിത്രങ്ങളിലെ പ്രിയ താരം പോള്വാക്കറിന്റെ മരണ ശേഷം എത്തിയ ചിത്രം എന്നത് കൊണ്ട് ഏഴാം പതിപ്പിനോടുള്ള ആരാധകരുടെ വൈകാരികത വളരെ വലുതായിരുന്നു.
വിന് ഡീസല്‍, ഡ്വെയ്ന്‍ ജോണ്സന്, ടിയേഴ്സ് ഗിബ്സണ്, ടോണി ജാ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം എട്ടാം പതിപ്പിലും അണിനിരക്കുന്നുണ്ട്. പോള്‍ വാക്കറിന്റെ കഥാപാത്രം ഇത്തവണ ഉണ്ടാകില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.