Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെപ്പീടെ പട്ടി കടിക്കില്ല, കുടുക്കും !

johny-depp

ഹോളിവുഡ് നടന്‍ ജോണി ഡെപ്പിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍. ജോണി വളര്‍ത്തുന്ന രണ്ട് പട്ടികളെ നിയമംതെറ്റിച്ച് ആസ്ട്രേലിയയില്‍ കൊണ്ടു പോയ സംഭവമാണ് വിവാദമാകുന്നത്. കേസ് തെളിഞ്ഞാല്‍ താരത്തിന് 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് ജറ്റില്‍ വളര്‍ത്തുനായ്ക്കളെ ആസ്ട്രേലിയയില്‍ കൊണ്ടു പോയത്. എന്നാല്‍ ഇതിനെക്കുറിച്ച് രാജ്യത്തെ അധികൃതരോട് വ്യക്തമാക്കാതിരുന്നതിനാലാണ് താരത്തിനെതിരെ നിയമപടിക്കൊരുങ്ങുന്നത്.

ഈ കേസ് കോടതയില്‍ എത്തിയാല്‍ ഡെപ്പിന് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും എന്നാണ് ആസ്ട്രേലിയന്‍ സെനറ്റ് കമ്മിറ്റി അറിയിച്ചത്. അല്ലെങ്കില്‍ 172,000 ഡോളര്‍ പിഴയായി അടക്കേണ്ടി വരും. ഡെപ്പിന്‍റെ പൈലറ്റിനും രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭി്ച്ചേക്കാം.

പട്ടിയുമൊത്തുള്ള ഡെപ്പിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.