Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാ.. ലാ... ലാ.. ഷക്കീല സോറി... ഷക്കീറ.. !

ഫുട്ബോളിന് പുറകെ ചുവടിളക്കി ഓടുന്ന താരങ്ങൾക്കൊപ്പം പാട്ടിന്റെ തിരയിളക്കുമായാകും ഷക്കീറ എത്തുക. വക്കാ വക്കയും ലാ ലാ ലാ യുമില്ലാതെ എന്ത് ആഘോഷം. അർജന്റീന—ജർമനി ഫൈനൽ മത്സരത്തിന് മുന്നോടിയായുണ്ടായിരുന്ന ഷക്കീറയുടെ ത്രസിപ്പിക്കുന്ന പ്രകടനം കാണികൾക്ക് ആവേശ കാഴ്ചയാണ് സമ്മാനിച്ചത്.

ചുവന്ന റിബണുകൾ ദേഹത്ത് ചുറ്റിയ പോലെ ആടി ഉലഞ്ഞു കിടക്കുന്ന വസ്ത്രം. മേനീസൗന്ദര്യത്തിലും ഗാനാലാപനത്തിലും തന്നെ വെല്ലാൻ ആരുമില്ലെന്ന മട്ടിലായിരുന്നു ഷക്കീറയുടെ പ്രകടനം.ചുവപ്പുനിറത്തിൽ അതിസുന്ദരിയായി കാണപ്പെട്ട ഷക്കീറ പുന്നാരമകൻ മിലാൻ പിക്കിനെയുമായാണ് ചടങ്ങിനെത്തിയത്. ആട്ടവും പാട്ടുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഷക്കീറ തന്റെ ഒരു വയസുള്ള മകനുമായി വേദിയിലെത്തിയത്. ആരാധകരുടെ ആർപ്പുവിളികളിലും കൂവലുമൊന്നും മിലാന് ഒരു വിഷയമേ അല്ലായിരുന്നു. അമ്മയുടെ കൈയിൽ അവൻ ഒരു പാവക്കുട്ടിയെ പോലെ അനങ്ങാതെ ഇരിക്കുകയായിരുന്നു. സ്പെയ്ൻ ഫുട്ബോൾ താരം ജെറാർഡ് പിക്ക് ആണ് ഷക്കീറയുടെ ഭർത്താവ്. 2010 ലോകകപ്പിനിടെയാണ് ജെറാർഡും ഷാക്കീറയും പരിചയപ്പെടുന്നത്.

ലോകകപ്പിന് മുന്നോടിയായി ഷാക്കീറ പുറത്തിറക്കിയ ലാ ലാ ലാ (ബ്രസീൽ) എന്ന ഗാനവുമായിട്ടാണ് പോപ്പ് താരം സമാപന ചടങ്ങിൽ എത്തിയത്. തുടർച്ചയായി മൂന്നാം തവണയാണ് ലോകകപ്പിന്റെ സമാപന ചടങ്ങിൽ ഷക്കീറ പെർഫോം ചെയ്യുന്നത്. ഷാക്കീറയും ബ്രസീലിയൻ സംഗീതജ്ഞൻ കാർലിനോസ് ബ്രൗണും ചേർന്ന്് ആലപിച്ച ലാ ലാ ലാ എന്ന ഗാനം കാണികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.ഇവരെ കൂടാതെ അമേരിക്കൻ—മെക്സിക്കൻ ഗിത്താറിസ്റ്റായ കാർലോസ് സാന്താന, അമേരിക്കൻ ഹിപ്പ് ഹോപ്പ് കലാകാരൻ വൈക്ലഫ് ജീൻ, ബ്രസീലിയൻ പാട്ടുകാരൻ അലക്സ്രേഡ പൈറിസ് എന്നിവരും സമാപന ചടങ്ങിൽ പെർഫോം ചെയ്തു.

2006 ലെ ലോകകപ്പിലായിരുന്നു ആദ്യമായി ഷക്കീറ പരിപാടി അവതരിപ്പിച്ചത് അതിനു ശേഷം 2010 ലും ഇപ്പോൾ 2014 ലും ഷാക്കീറ പെർഫോം ചെയ്തു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഔദ്യോഗിക ഗാനമായ വി ആർ ദ വൺ പിറ്റ് ബുള്ളും, ജെന്നിഫർ ലോപ്പസും, ക്ലൗഡിയ ലെയ്തിയയും ചേർന്ന് പാടിയിരുന്നു. എന്നാൽ ലോകകപ്പിന്റെ ആവേശം കാണികളിലേയ്ക്ക് എത്തിക്കാൻ ആ പ്രകടനത്തിന് കഴിഞ്ഞിരുന്നില്ല എന്ന് അന്നേ പഴികേട്ടിരുന്നു. എന്നാൽ ഷക്കീറയുടെ പ്രകടനം കാണികളെ ആവേശത്തിന്റെ കൊടുമുടിയിലാക്കി.

ലോകകപ്പിന്റെ ഔദ്യോഗിക ആൽബമായ വൺ റിഥം വൺ ലവ് എന്ന ആൽബത്തിൽ ഉൾപ്പെടുത്തിയ ഗാനമാണ് ഷക്കീറയുടെ ലാ ലാ ലാ. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വി ആർ ദ വണ്ണിനെക്കാൾ ഹിറ്റായത് ഷക്കീറയുടെ ലാ ലാ ലാ എന്ന ഗാനമായിരുന്നു. 18 കോടി കാഴ്ച്ചക്കാർ പിറ്റ് ബുള്ളിന്റെ വീ ആർ ദ വൺ എന്ന ഗാനത്തിന് യൂട്യൂബിലുണ്ടായിരുന്നെങ്കിൽ ഷക്കീറയുടെ ലാ ലാ ലാ കണ്ടിരിക്കുന്നത് 22 കോടി ആളുകളാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ലാ.. ലാ... ലാ.. ഷക്കീല സോറി... ഷക്കീറ.. !

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer