Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ഡെമി മൂറിന്‍റെ നീന്തല്‍ക്കുളത്തില്‍ 21കാരന്‍ മുങ്ങി മരിച്ചനിലയില്‍

demi-moore

ഹോളീവുഡ് നടി ഡെമി മൂറിന്റെ വസതിയിലെ നീന്തല്‍ക്കുളത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു. നടിയുടെ ബിവര്‍ലി ഹില്‍സിലുള്ള വീട്ടുവളപ്പിലെ നീന്തല്‍ക്കുളത്തിലാണ് ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം നടക്കുമ്പോള്‍ നടിയും മൂന്നു മക്കളും വീട്ടിലുണ്ടായിരുന്നില്ല. മരിച്ചയാള്‍ ഡെമിമൂറിന്റെ ജീവനക്കാരില്‍ ഒരാളായിരുന്നു. ഇയാള്‍ക്ക് നീന്താന്‍ അറിയില്ലായിരുന്നുവെന്നും അബദ്ധത്തില്‍ കുളത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഏകദേശം 21 വയസ്‌ പ്രായം തോന്നിക്കുന്ന യുവാവിന്റെ പേരു വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.