Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി 2 അറ്റ് 25; മേയ്ക്കിങ് വിഡിയോയുമായി അർണോൾഡ്

t2

ഹോളിവുഡിലെ എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമെന്നറിയപ്പെടുന്ന ടെര്‍മിനേറ്റര്‍ 2 പുറത്തിറങ്ങിയിട്ട് ഇന്ന് ഇരുപത്തിയഞ്ച് വർഷം. ചിത്രം ഇരുപത്തിയഞ്ച് വർഷം പിന്നിടുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ച് അർണോൾ ഷ്വാർസ്നെഗർ.

T2 at 25

ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും മികച്ച ടീം ആയിരുന്നു ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും അർണോൾ പറഞ്ഞു. അവശ്വസനീയമായ ഓർമകൾക്ക് നന്ദി പറയുന്നുവെന്നും അർണോൾഡ് ഫേസ്ബുക്കിലൂടെ കുറിച്ചു.

TERMINATOR 2 Behind-the-Scenes T-800 FX

1991 ജൂലൈ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹോളിവുഡിലെ പരമ്പര സിനിമകളിൽ ആദ്യഭാഗത്തോട് കിടപിടിക്കുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ടെര്‍മിനേറ്റർ 2. ചിത്രത്തിലെ സ്പെഷൽ ഇഫക്ടിന് 1992ല്‍ ഓസ്കര്‍ പുരസ്കാരവും ലഭിച്ചിരുന്നു.

1984ലാണ് ടെർമിനേറ്ററിന്റെ ആദ്യ ഭാഗം ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിൽ വില്ലൻ വേഷത്തിലാണ് അർണോൾഡ് എത്തിയത്.

പിന്നീട് ഏഴ് വർഷങ്ങൾക്ക് ശേഷം രൂപത്തിലും ഭാവത്തിലും കിടിലൻ മാറ്റങ്ങളുമായി ടെർമിനേറ്ററിന്റെ രണ്ടാം പതിപ്പുമായി കാമറൂണ്‍ എത്തി. അന്നുവരെയുള്ള ആക്‌ഷൻ–സയൻസ് ഫിക്ഷൻ ത്രില്ലറുകളെ പൊളിച്ചടുക്കുന്ന രീതിയിലുള്ള ദൃശ്യാവിഷ്കരണം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു.

കാലമെത്ര കഴിഞ്ഞാലും ഈ സിനിമയെ വെല്ലാൻ പറ്റുന്ന ആക്​ഷൻ രംഗങ്ങൾ ഇനിയും ഹോളിവുഡിൽ ഉണ്ടായിട്ടില്ല.  

Your Rating: