Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലിബ്രിറ്റികളായ പ്രണയികളേ, നിങ്ങളും സൂക്ഷിച്ചോളൂ

bradley-irina

സെലിബ്രിറ്റികളായ കാമുകീകാമുകന്മാർക്കു കിട്ടുന്ന ഓരോ പണികളേ. മര്യാദയ്ക്കു പ്രേമിക്കാനോ പറ്റുന്നില്ല, അപ്പോൾ ഒന്നു തല്ലുകൂടണമെന്നു വെച്ചാലോ? അതിനും പണികിട്ടും. ഇതാണു പറയുന്നത് സെലിബ്രിറ്റികളാണു നിങ്ങളെങ്കിൽ പൊതുവിടങ്ങളിൽ പെരുമാറുമ്പോൾ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന്.

Were Bradley Cooper and Irina Shayk Fighting at Wimbledon? | E! News

ചുറ്റും ക്യാമറകളും സമൂഹമാധ്യമങ്ങളുടെ വലിയ ലോകവുമാണുള്ളത്. നിങ്ങളുടെ ഓരോ ചലനവും ഒപ്പിയെടുക്കാൻ കാത്തിരിക്കുകയാണിവർ. അമേരിക്കൻ നടൻ ‌ബ്രാഡ്‍ലി കൂപ്പറുടെയും കാമുകിയും നടിയുമായ ഐറിന ഷെയ്ക്കിന്റെയും അനുഭവം ഇക്കാര്യം ഒന്നുകൂടി ഓർമിപ്പിക്കുകയാണ്.

വിംബിൾഡൺ ഫൈനൽ കാണാനാണ് കാമുകി ഐറിനക്കൊപ്പം ബ്രാഡ്‍ലി കൂപ്പറെത്തിയത്. പക്ഷേ ഇടയ്ക്ക് എന്തോ ചെറിയ പ്രശ്നമുണ്ടായി. ചുറ്റും ക്യാമറകളുണ്ടെന്നോർക്കാതെ കൂപ്പർ ഐറിനയോടു വഴക്കിട്ടു കൊണ്ടേയിരുന്നു. ഐറീനയാകട്ടെ കണ്ണൊക്കെ തുടച്ച് എന്തുപറയണമെന്നറിയാതെയും.

എന്തായാലും കൂപ്പറുടെ കുഞ്ഞുവഴക്ക് ഒരു ക്യാമറ ഒപ്പിയെടുത്തു. ട്വിറ്ററിലൂടെ വിഡിയോ വൈറലാകുകയും ചെയ്തു. ഒരു വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിട്ട്. വിംബിൾഡൺ കാണാൻ കൂപ്പറുടെ മുൻ കാമുകി സുകി വാട്ടർഹൗസുമെത്തിയിരുന്നു. പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻകാമുകിയായിരുന്നു ഐറിന ഷെയ്ക്.

മറ്റൊരാളുടെ സ്വകാര്യതയിൽ കൈകടത്തുന്ന ഇത്തരം രീതിക്കെതിരെ വിമർശനങ്ങളുയരുമ്പോഴും വി‍ഡിയോയ്ക്കു പ്രചാരമേറുകയാണ്. 

Your Rating: