Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിയിൽ നിന്ന് പ്രേതം ഇറങ്ങിവന്നാൽ; വിഡിയോ കാണാം

ring

ഹോളിവുഡിലെ ഭീകരഹൊറർ ത്രില്ലറായ ദ് റിംഗ് എന്ന സിനിമയുടെ മൂന്നാം ഭാഗം വരുന്നു. റിംഗ്സ് എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രം അടുത്തമാസം ആദ്യം തിയറ്ററുകളിലെത്തുകയാണ്. സിനിമുടെ പ്രചരണാർത്ഥം പ്രേക്ഷകരെ പറ്റിക്കാൻ ഒരു പ്രാങ്ക് വിഡിയോ ചെയ്യുകയുണ്ടായി.

ടിവി ഷോപ്പിൽ നിരത്തി വച്ചിരിക്കുന്ന ഒരു ടിവിയിൽ നിന്ന് പെട്ടന്നൊരു പ്രേതം ഇറങ്ങി വരുന്നു. ടിവി മേടിക്കാൻ വന്ന ആളുകൾ ജീവനും കൊണ്ടോടി. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

Rings Official Trailer 1 (2016) - Laura Wiggins Movie

1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ റിങ്കുവിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകിയുടെ റിങ്ങ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകള്‍ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ റേച്ചൽ കെല്ലർ നേരിടേണ്ടി വരുന്ന ഭീകരാനുഭവങ്ങളും പിന്നീട് ചുരുളഴിയുന്ന രഹസ്യങ്ങളുടെയും കഥയാണ് റിംഗ്.

തുടർഭാഗത്തിന്റെ പ്രമേയവും ഇതുതന്നെയാണ്. പ്രേതബാധ കൂടിയ ഈ വിഡിയോ ടേപ്പ് ഒരു പെൺകുട്ടി കാണാൻ ഇടയാകുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് റിംഗ്സ് പറയുന്നത്. ജാവിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറ്റിൽഡ ലട്സ് നായികയാകുന്നു. 

Your Rating: