Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺജറിങ് അല്ല റിംഗ്സ്; ഭീതിപ്പെടുത്തുന്ന ട്രെയിലർ

rings-trailer

ഹോളിവുഡിലെ ഭീകരഹൊറർ ത്രില്ലറായ ദ് റിംഗ് എന്ന സിനിമയുടെ മൂന്നാം ഭാഗം വരുന്നു. റിംഗ്സ് എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ആദ്യ ഭാഗം പോലെ തന്നെ ഭീകരമാകും ഈ ചിത്രമെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. സസ്പൻസ് നിറഞ്ഞ ട്രെയിലർ തന്നെ പ്രേക്ഷകരെ ഞെട്ടിക്കും.

Rings Official International Trailer 1 (2016) - Horror Movie

1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ "റിങ്കു" വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിങ്ങ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകള് കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ റേച്ചൽ കെല്ലർ നേരിടേണ്ടി വരുന്ന ഭീകരാനുഭവങ്ങളും പിന്നീട് ചുരുളഴിയുന്ന രഹസ്യങ്ങളുടെയും കഥയാണ് റിംഗ്.

തുടർഭാഗത്തിന്റെ പ്രമേയവും ഇതുതന്നെയാണ്. പ്രേതബാധ കൂടിയ ഈ വിഡിയോ ടേപ്പ് ഒരു പെൺകുട്ടി കാണാൻ ഇടയാകുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് റിംഗ്സ് പറയുന്നത്. ജാവിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറ്റിൽഡ ലട്സ് നായികയാകുന്നു. ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും. 

Your Rating: