Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സ്പൈഡര്‍മാനെ കാണണ്ടേ?

tom-spiderman

ടോബി മഗ്വയര്‍, ആന്‍ഡ്ര്യൂ ഗാര്‍ഫില്‍ഡ് എന്നിവര്‍ക്ക് ശേഷം മാര്‍വല്‍ സ്റ്റുഡിയോസ് അടുത്ത സ്പൈഡര്‍മാനെ കണ്ടെത്തിയിരിക്കുന്നു. 19കാരനായ ടോം ഹോളണ്ട് ആണ് ഇനി സ്പൈഡര്‍മാന്‍റെ കുപ്പായമണിഞ്ഞ് എത്തുക. സ്പൈഡര്‍മാനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും ടോം. നിര്‍മാതാക്കളായ മാര്‍വെല്‍ സ്റ്റുഡിയോസും സോണി പിക്‌ചേര്‍സുമാണ് ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.

2017ല്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിലേക്കാണ് 19കാരനായ ഹോളണ്ടിനെ നിര്‍മാതാക്കള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ‘ ഇംപോസിബിള്‍, ഇന്‍ ദ ഹേര്‍ട്ട് ഓഫ് സീ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ടോം. സംവിധായകനായ ജോണ്‍ വാട്ട്‌സ് ആയിരിക്കും അടുത്ത സ്‌പൈഡര്‍മാന്‍ ചിത്രം സംവിധാനം ചെയ്യുക. ഏറെ നാളത്തെ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ പുതിയ നടനെയും സംവിധായകനെയും തിരഞ്ഞെടുത്തത്.

അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ക്യാപ്റ്റന്‍ അമേരിക്ക:സിവില്‍ വാറിലും സ്പൈഡര്‍മാന്‍ കഥാപാത്രമുണ്ടെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ടോം തന്നെയാകും ഈ ചിത്രത്തിലും സ്പൈഡര്‍മാന്‍റെ വേഷത്തിലെത്തുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.