ഒരു ബഹിരാകാശ ദൗത്യം. യാത്രയാകുന്നത് ഒരു യുവതി ഉൾപ്പെടുന്ന അഞ്ചംഗസംഘം. വർഷങ്ങൾ നീണ്ടേക്കാവുന്ന ദൗത്യത്തിനായി അവർ ചൊവ്വയിൽ എത്തുന്നു. എന്നാൽ അവിടെ എത്തുമ്പോഴാണ് യുവതി ഗർഭിണി ആണെന്ന കാര്യം അറിയുന്നത്. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഇവർ അവസാനം മറ്റൊരു ദൗത്യം കൂടി ചെയ്യേണ്ടി വരുന്നു.
ബഹിരാകാശത്ത് വച്ച് യുവതി അമ്മയാകുന്നു. പക്ഷേ പ്രസവത്തോടെ അമ്മ മരിക്കുന്നു. പിന്നീട് ആ കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ഇവർ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ദ് സ്പേസ് ബിറ്റ്‌വീൻ അസ് എന്ന സിനിമ പറയുന്നത്. അല്ലൻ ലിയോബ് തിരക്കഥ എഴുതിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പീറ്റർ ചെൽസം ആണ്.
The Space Between Us | Official Trailer | STX Entertainment
ഗാരി ഓൾഡ്മാൻ, ആസ ബട്ടർഫിൽഡ്, കാൾ എന്നിവർ പ്രധാനതാരങ്ങളാകുന്നു. ചിത്രം ആഗസ്റ്റ് 19ന് തിയറ്ററുകളിൽ എത്തും.