Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആംഗ്രി ബേര്‍ഡ്സ് വെള്ളിത്തിരയില്‍; ട്രെയിലര്‍ കാണാം

angry-birds-movie

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ജനപ്രിയ ഗെയിം ആംഗ്രി ബേര്‍ഡ്സ് ഇനി വെള്ളിത്തിരയിലും. പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ പ്രതീക്ഷ നല്‍കി സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

The Angry Birds Movie - Official Teaser Trailer (HD)

ത്രീഡിയില്‍ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫെര്‍ഗലും ക്ലേയും ചേര്‍ന്നാണ്. ഗെയിമിന്റെ സൃഷ്‌ടാക്കളായ റാവിയോ സ്‌റ്റുഡിയോസ്‌ തന്നെയാണ്‌ ഈ സിനിമയും ഒരുക്കുന്നത്‌.

കോമഡി താരങ്ങളായ ജേസണ്‍ സുഡുകി, ബില്‍ ഹാഡര്‍, മായാ റുഡോള്‍ഫ്‌, ഡാനി മക്‌ബ്രൈഡ്‌ തുടങ്ങിയവരാണ്‌ കഥാപാത്രങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കുന്നത്‌. ചിത്രം അടുത്തവര്‍ഷം മെയ് 20ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.