Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാർസൻ വരുന്നു; കിടിലൻ ട്രെയിലർ കാണാം

tarzan

സാഹസിക സിനിമകളുടെ ഒരു നിരതന്നെയാണ് ഹോളിവുഡിൽ റിലീസിന് തയാറെടുക്കുന്നത്. ജംഗിൾ ബുക്കിന്റെ ട്രെയിലർ ഇറങ്ങി ആരാധകരുടെ പ്രതീക്ഷ നൽകി ഇരിക്കുന്പോഴാണ് ടാർസന്‍ എത്തുന്നത്. ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്യുന്ന ദ് ലെജൻഡ് ഓഫ് ടാർസന്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

അലക്സാണ്ടർ സ്കാര്‍സ്ഗർഡ് ടാർസനായി എത്തുന്ന ചിത്രത്തിൽ മാർഗറ്റ് റോബി ജയിൻ ആകുന്നു. ഹോളിവുഡിലെ വന്പന്മാരും ചിത്രത്തിൽ അണിനിരക്കുന്നു. ക്രിസ്റ്റഫർ വാട്സ്, സാമുവൽ ജാക്സൺ, ഹൗൻസു തുടങ്ങിയവരാണ് മറ്റുപ്രമുഖ താരങ്ങൾ. ഐമാക്സിലും ത്രീഡിയിലും എത്തുന്ന ചിത്രം അടുത്തവർഷം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.

The Legend of Tarzan – Teaser Trailer - Official Warner Bros. UK