Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിയോ ജയിംസ് പുതിയ ജയിംസ് ബോണ്ട് ?

theo

പുതിയ ജയിംസ് ബോണ്ട് ആയി ബ്രിട്ടീഷ് താരം തിയോ ജയിംസിനെ തിരഞ്ഞെടുത്തതായി വാർത്തകൾ. ഡൈവേർജെന്റ് എന്ന മൂവി സീരിസിലൂടെ പ്രശസ്തനാണ് ഈ മുപ്പതുകാരൻ. ഡാനിയൽ ക്രെയ്ഗ് ബോണ്ട് സീരീസിൽ നിന്ന് പിന്മാറിയതോടെ അണിയറപ്രവർത്തകർ മറ്റൊരു താരത്തെ തേടുകയായിരുന്നു.

ഇഡ്രിസ് എൽബ, ടോം ഹിഡില്‍സ്റ്റൺ, ടോം ഹാർഡി തുടങ്ങിയവരുടെ പേരുകൾ പറഞ്ഞ് കേട്ടെങ്കിലും അവസാനം തിയോയ്ക്ക് നറുക്ക് വീഴുകയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗികസ്ഥിരീകണം ഇതുവരെയും ഉണ്ടായിട്ടില്ല. 

Your Rating: