Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനില്‍ ത്രിഡി സെക്‌സ് സിനിമ

leove

ത്രീഡി അനുഭവത്തില്‍ സെക്സ് സിനിമ കാണാന്‍ അവസരമൊക്കുകയാണ് കാന്‍ ചലച്ചിത്രമേള. ഗാസ്‌പര്‍ നോവിന്റെ ലവ്‌ എന്ന സിനിമയാണ്‌ ലൈംഗികതയുടെ അതിപ്രസരംകൊണ്ട് ത്രിമാന ചലച്ചിത്രപ്രദര്‍ശനം കൊണ്ടു ശ്രദ്ധ നേടിയത്‌. സ്‌റ്റാന്‍ഡ്‌ എലോണ്‍, ഇറിവേഴ്‌സിബിള്‍, എന്റര്‍ ദി വോയ്‌ഡ്‌ എന്നീ സിനിമകളിലൂടെ പ്രശസ്‌തനാണ് അദ്ദേഹം.

ലവിന്റെ ആദ്യപ്രദര്‍ശനമായിരുന്നു കാനില്‍ നടത്തിയത്‌. ലൈംഗികത ഒരുപാട് ഉണ്ടെങ്കിലും ചിത്രം നിരൂപകശ്രദ്ധപിടിച്ചുപറ്റി. കാനിലെ സിനിമയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ചിത്രത്തിന് 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാനുള്ള നിബന്ധനവക്കുമായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു.

love-movie

ഈ ചിത്രം കാണാന്‍ മാത്രം ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഒന്നരമണിക്കൂറിലേറെ ക്യൂനിന്നിട്ടാണ്‌ പലരും പ്രദര്‍ശനത്തിനു കയറിപ്പറിയത്‌. പലര്‍ക്കും പ്രവേശനവും കിട്ടിയിട്ടില്ല. സിനിമയ്ക്ക് മികച്ച പ്രതികരമാണ് ലഭിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.