Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗം പണക്കാരിയായി സ്കാർലറ്റ് ജൊഹാൻസൺ

scarlett

ഹോളിവുഡില്‍ ഏറ്റവും വേഗത്തിൽ പണക്കാരിയായ നടിയെന്ന ബഹുമതി അവഞ്ചേഴ്സ് നായിക സ്‌കാര്‍ലറ്റ് ജൊഹാന്‍സന് സ്വന്തം. 3.3 ബില്ല്യണ്‍ ഡോളറാണ് ഈ കാലയളവിൽ സ്‌കാര്‍ലറ്റ് വാരിക്കൂട്ടിയത്. ബോക്‌സ് ഓഫീസ് വെബ്‌സൈറ്റായ ബോക്‌സ് ഓഫീസ് മോജോയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന താരങ്ങളുടെ ലിസ്റ്റിലും നടി ഇടം പിടിച്ചു. ഈ പട്ടികയില്‍ ഹാരിസണ്‍ ഫോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. സാമുവല്‍ ജാക്‌സണ്‍, മോര്‍ഗന്‍ ഫ്രീമാന്‍, ടോം ഹാങ്ക്‌സ്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എഡ്ഡി മര്‍ഫി, ടോം ക്രൂസ്, മൈക്കല്‍ കെയ്ന്‍, ജോണി ഡെപ്പ് എന്നിവരാണ് ലിസ്റ്റിലുള്ള പ്രമുഖർ. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്കാർലറ്റ് തന്നെ.  

Your Rating: