Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൊകലിപ്റ്റോയ്ക്ക് ശേഷം മെല്‍ ഗിബ്സൻ; ട്രെയിലർ കാണാം

hacksaw-ridge

ഒരു പതിറ്റാണ്ടിന് ശേഷം മെൽ ഗിബ്സൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ഹാക്സോ റിഡ്ജ്. 2006ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡചിത്രം അപൊകലിപ്റ്റൊയ്ക്ക് ശേഷം ഗിബ്സൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

Hacksaw Ridge (2016 - Movie) Official Trailer – “Believe”

അമേസിങ് സ്പൈർഡർമാന്‍ സീരിസിലെ സ്പൈഡർമാനായ ആൻഡ്യൂ ഗാർഫിൽഡ് ആണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധമാണ് സിനിമയുടെ പശ്ചാത്തലം. സാം വര്‍ത്തിങ്ടൺ, ലുക് ബ്രേസി, ഹുഗോ വിവിങ് എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.

അമേരിക്കയിലെ യുഎസ് ആർമി മെഡിക് ആയിരുന്ന ഡെസ്മോണ്ട് ഡോസിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 75ഓളം വരുന്ന സൈനികരെ യുദ്ധമുഖത്ത് കയ്യിൽ ഒരു ആയുധവുമില്ലാതെ രക്ഷിക്കുന്ന യുവാവിന്റെ ജീവിത കഥയാണ് ഹാക്സോ റിഡ്ജ്.‌

ചിത്രം ഡിസംബർ 16ന് ഇന്ത്യയിൽ റിലീസിനെത്തും. അമർനാഥ് ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.