Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെഡ്പൂള്‍ മാരക ട്രെയിലര്‍

deadpool

മാര്‍വല്‍ കോമിക്സില്‍ നിന്നും മറ്റൊരു സൂപ്പര്‍താരം കൂടി െവള്ളിത്തിരയിലേക്ക്. ഡെഡ്പൂള്‍ എന്ന സൂപ്പര്‍ഹീറോയാണ് ഹോളിവുഡിലെ പുതിയ താരം. റയാന്‍ റെയ്നോള്‍ഡ്സ് ആണ് ഡെഡ്പൂള്‍ ആയി എത്തുന്നത്.

ടിം മില്ലെര്‍ സംവിധാനം ചെയ്യുന്ന ചിത്രം എക്സ്മെന്‍ സീരിസിലെ എട്ടാമത്തെ ചിത്രമാണ്. 2009ല്‍ പുറത്തിറങ്ങിയ എക്സ്മെന്‍ ഒറിജിന്‍സ്: വോള്‍വെറിന്‍ എന്ന ചിത്രത്തില്‍ ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ റെഡ്ബാന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങി.

Deadpool | Red Band Trailer

കാന്‍സര്‍ ബാധിതനായ വേഡ് വില്‍സണ്‍ എന്ന പട്ടാളക്കാരന്‍റെ ശരീരത്തില്‍ പരീക്ഷണം നടത്തി അമാനുഷികനായി മാറുന്നതാണ് കഥ. തന്‍റെ ശരീരത്തില്‍ പരീക്ഷണം നടത്തിയവര്‍ക്കെതിരെ വില്‍സണ്‍ നടത്തുന്ന പ്രതികാരമാണ് പ്രമേയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.