Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യയുടെ കഹാനി ഹോളിവുഡിലേയ്ക്ക്

വിദ്യാ ബാലൻ നായികയായി ശ്രദ്ധേയ വിജയം നേടിയ കഹാനി ഹോളിവുഡിൽ റീമേക്ക് ചെയ്യുന്നു. യഷ് രാജ് ഫിലിംസ് ഇന്റർനാഷനലിന്റെ നിർമാണത്തിൽ ഇംഗ്ലിഷിലിറങ്ങുന്ന പടത്തിനു ഡെയ്റ്റി എന്നാണു പേരിട്ടിരിക്കുന്നത്. സുജോയ് ഘോഷ് സംവിധാനം ചെയ്ത കഹാനി 2012ൽ ആണ് ഇറങ്ങിയത്. തന്റെ കാണാതായ ഭർത്താവിനെ തിരഞ്ഞു കൊൽക്കത്തയിലെത്തുന്ന അമേരിക്കൻ വനിതയാണ് ഇംഗ്ലിഷ് പടത്തിലെ നായിക. കഹാനിയിലേതു പോലെ നായികയുടെ അന്വേഷണവഴിയിൽ അവൾ ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടുന്നു. പുതിയ സത്യങ്ങൾ കണ്ടെത്തുന്നു.

പാശ്ചാത്യ പ്രേക്ഷകർക്ക് ഇണങ്ങും വിധം തിരക്കഥ ആകെ മാറ്റിയെഴുതിയിട്ടുണ്ട്. ദ് ഗേൾ വിത്ത് എ ദ് ഡ്രാഗ്ണൻ ടാറ്റൂ എന്ന ഹോളിവുഡ് ഹിറ്റിന്റെ സംവിധായകൻ നീൽസ് ആർഡെൻ ഒപ്ലെവ് ആണ് ഡെയ്റ്റി സാഷാത്കരിക്കുക. നിയോ റിയലിസമാണ് ഒപ്ലെവിന്റെ ശൈലി. കൊൽക്കത്തയിലെ ഒരാഴ്ച നീളുന്ന കാളിപൂജ ഉൽസവത്തിനിടയിലേക്കാണ് അമേരിക്കൻ വനിത ഭർത്താവിനെ തിരഞ്ഞെത്തുന്നത്. സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷവും കൊൽക്കത്തയുടെ ഭിന്നമുഖങ്ങളും ഇൗ ചിത്രത്തിലൂടെ അനാവൃതമാകും. 2015 ഫെബ്രുവരിയിലായിരിക്കും ചിത്രീകരണം തുടങ്ങുക.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

വിദ്യയുടെ കഹാനി ഹോളിവുഡിലേയ്ക്ക്

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer