ഹോളിവുഡ് സൂപ്പര്‍താരം വിന്‍ ഡീസലിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ അദ്ദേഹം ഒരു മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തു. വിന്‍ ഡീസലിന്‍റെ നെറ്റിയില്‍ ചുംബിക്കുന്ന കുഞ്ഞ്മകളുടെ ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.
മകളുടെ പേര് പോളിന്‍. ഉറ്റചങ്ങാതിയും അപകടത്തില്‍ മരണമടഞ്ഞ പോള്‍ വാക്കറിനോടുള്ള ആദരസൂചകമായാണ് വിന്‍ ആ പേര് മകള്‍ക്കിട്ടത്. പലോമ ജിമെനെസ് ആണ് വിന്‍ഡീസലിന്‍റെ ഭാര്യ.
പോളിന്‍ ജനിക്കുന്പോള്‍ ആശുപത്രി മുറിയില്‍ പോള്‍ വാക്കറിന്‍റെ സാനിധ്യം അനുഭവപ്പെട്ടതായി വിന്‍ പറഞ്ഞിരുന്നു. ‘ അവളുടെ പൊക്കിള്‍ക്കൊടി മുറിക്കുന്പോഴും എന്‍റെ മനസ്സില്‍ ഞാന്‍ ചിന്തിച്ചത് പോള്‍ വാക്കറിനെക്കുറിച്ചായിരുന്നു. എനിക്ക് അറിയാം അവന്‍ ഈ റൂമിലുണ്ടാകുമെന്ന്. വിന്‍ ഡീസല്‍ പറയുന്നു.
ഫ്യൂരിയസ് 7ന്റെ ചിത്രീകരണത്തിനിടെയായിരുന്നു പോള്‍ വാക്കറിന്‍റെ മരണം. തുടർന്ന് പോളിനു പകരക്കാരായി ചില സീനുകളിൽ അദ്ദേഹത്തിന്റെ സഹോദരന്മാരായ കോഡി വാക്കറും കാലെബ് വാക്കറുമാണ് അഭിനയിച്ചത്.