Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ലുക്കിൽ ആക്​ഷനുമായി ദീപിക; ട്രിപ്പിൾ എക്സ് ട്രെയിലർ

deepika-vin

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. ദീപികയാണ് ട്രെയിലറിലെ താരം. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലിനൊപ്പം ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്.

xXx: Return of Xander Cage | Trailer #2 | English | Paramount Pictures India

ഫുട്ബോൾ സൂപ്പർതാരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. ട്രെയിലറിലും നെയ്മറിനെ കാണാം. ടോണി ജാ ആണ് മറ്റൊരു താരം. കിടിലന്‍ ആക്ഷൻ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ട്രെയിലറിൽ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം എത്തുന്നുണ്ട്. ട്രിപ്പിൾ എക്സ്: ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, സാമുവൽ ജാസ്കൺ എന്നിവരാണ് മറ്റുതാരങ്ങൾ.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.