Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സിനിമയിൽ ഒരു വലിയ തെറ്റ് സംഭവിച്ചു

jayasurya-image

പുലിവാൽ കല്യാണം നായകന്റെ സിനിമ അല്ലെന്നും അതൊരു സലിംകുമാർ ചിത്രമാണെന്നും നടൻ ജയസൂര്യ. ആ സിനിമയിൽ നായകനാവാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമാണെന്നും മനോരമ ഒാൺലൈൻ ഐ മീ മൈസെൽഫിൽ ജയസൂര്യ പറഞ്ഞു. 

എന്റെ സുഹ‌ത്ത് ഷാഫിയാണ് ആ സിനിമ സംവിധാനം ചെയ്തത്. ആ സമയം തന്നെയായിരുന്നു ലോഹിതദാസ് സാറിന്റെ ചക്രം സിനിമ ഞാനും പൃഥ്വിരാജും കൂടി ചെയ്യാനിരുന്നത്. അതിനുമുൻപ്  ചെയ്യാമെന്നേറ്റ സിനിമയാണ് പുലിവാൽ കല്യാണം. അങ്ങനെയാണ് ചക്രം ഉപേക്ഷിച്ച് പുലിവാൽ കല്യാണത്തിൽ അഭിനയിച്ചത്. 

അന്നൊന്നും സിനിമയെ ഇത്രയധികം സ്നേഹിച്ചിരുന്നില്ല. മിക്ക അഭിനേതാക്കൾക്കും പറ്റുന്ന ഒരു വലിയ തെറ്റ് ആ സിനിമയിൽ എനിക്കു പറ്റിയിട്ടുണ്ട്. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് സിദ്ദിഖ് ലാലിലെ ലാലേട്ടൻ എന്നോട് ചോദിച്ചു. മുമ്പിൽ നിൽക്കുന്നവനും ഭയങ്കര ബഹുമാനം കൊടുക്കുവാണല്ലോ? അപ്പോഴാണ് എനിക്കെന്റെ തെറ്റു മനസ്സിലാവുന്നത്. 

സംഭവം ഇതാണ്. അമ്പിളിച്ചേട്ടൻ (ജഗതിചേട്ടൻ) എന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്നു. നേരിട്ട് എങ്ങനെയാണോ പെരുമാറുന്നത് അതേ ബഹുമാനത്തോടെയാണ് കാമറയ്ക്ക് മുന്നിലും ഞാൻ അഭിനയിച്ചത്. ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. അതിനർഥം അയാൾ കഥാപാത്രം ആയിട്ടില്ല എന്നതാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ ശരിയാണ്. കഥാപാത്രമായിട്ടില്ല. ജയസൂര്യയായിട്ട് തന്നെയാണ് നിന്നത്.