Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്റെ വ്യക്തിപരമായ നഷ്ടം: ബാലചന്ദ്രൻ ചുള്ളിക്കാട്

kalpana-chullikadu കൽപന, ബാലചന്ദ്രൻ ചുള്ളിക്കാട്

1981 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ പോക്കുവെയിൽ എന്ന ചിത്രത്തിലൂടെയാണ് കവിയായ ബാലചന്ദ്രൻ ചുള്ളിക്കാടും കൽപനയും പരിചയപ്പെടുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിൽ നായികാ നായകന്മാരായി അരങ്ങിലെത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടും കൽപനയും പിന്നീടുള്ള ജീവിതത്തിൽ ഇന്നോളം ആത്മാർത്ഥ മിത്രങ്ങളായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ , മലയാള സിനിമയ്ക്ക് മികച്ചൊരു നടിയും തനിക്ക് ജീവിതത്തിലെ മികച്ചൊരു സുഹൃത്തിനേയുമായിരുന്നു ലഭിച്ചതെന്ന് പറയുന്നു ബാലചന്ദ്രൻ ചുള്ളിക്കാട്.

1981 ൽ പോക്കുവെയിൽ എന്ന സിനിമ ചെയ്തത് മുതൽ, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കൽപ്പന. അത് കൊണ്ട് തന്നെ എനിക്കീ നഷ്ടം ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മലയാള സിനിമയ്ക്ക് കല്പന എന്ന നടിയുടെ മരണം ഉണ്ടാക്കി വച്ച നഷ്ടത്തെക്കാൾ ആഴമേറിയതാണ്, എനിക്ക് കൽപന എന്ന സുഹൃത്തിന്റെ മരണം. ഇതെന്റെ വ്യക്തിപരമായ നഷ്ടമാണ് - അദ്ദേഹം പറഞ്ഞു.

മികച്ച അഭിനേത്രി, സഹനടി, സ്വഭാവ നടി ഇങ്ങനെ അഭിനയത്തിൽ വിശേഷണങ്ങളേറെ നേടിയ കല്പന സുകുമാരി അമ്മയെ പോലെ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട വ്യക്തിയായിരുന്നു. ഈ വേർപാട് ഒരുപാട് നേരത്തെയായിപ്പോയി. കഴിഞ്ഞ 35 വർഷമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന കൽപന തികഞ്ഞ നിഷ്കളങ്കതയുടെ പര്യായമായിരുന്നു. കലർപ്പില്ലാത്ത സ്നേഹം, തികഞ്ഞ നർമ്മ ബോധം എന്നിവ കല്പനയുടെ പ്രത്യേകതയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസം മുൻപാണ് ഞാൻ അവസാനമായി കൽപനയോടു സംസാരിച്ചത്. ജീവിതത്തെ ഇത്രയേറെ പോസറ്റീവ് ആയി കണ്ട മറ്റൊരു വ്യക്തിയില്ല. എന്റെ വ്യക്തി ജീവിതത്തിലെ നികത്താനാവാത്ത വിടവാണ് കൽപനയുടെ മരണം. അവസാനകാലം വരെ ആ നല്ല സൗഹൃദത്തിന്റെ ഓർമ്മകൾ കൂട്ടിനുണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.