Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിക്കുന്നതിനു മുൻപേ കലയിൽ കാലുകുത്തിയ കൽപന

kalpana-55

കോട്ടയം∙ ഭൂമിയിൽ പിറവി കൊള്ളുന്നതിനുമുമ്പേ കലയിൽ കാലുകുത്തിയയാളാണ് കൽപ്പന. നാടകപ്രവർത്തകരായ വി.പി.നായരുടെയും നർത്തകികൂടിയായ വിജയലക്ഷ്മിയുടേയും മകളാണ് കൽപ്പന. മേയ് 13ന് ജനിക്കുന്നതിനു തൊട്ടു തലേന്നുവരെ നൃത്തം ചെയ്തയാളാണ് കൽപ്പനയുടെ അമ്മ വിജയലക്ഷ്മി. അങ്ങനെ ജനിക്കുന്നതിനു മുൻപേ താൻ കലയിൽ കാലുകുത്തിയെന്ന് കൽപ്പന പറഞ്ഞിരുന്നു. ഈ അച്ഛന്റെയും അമ്മയുടെയും മക്കളായി പിറന്ന കൽപ്പനയും ഉർവ്വശിയും കലാരഞ്‌ജിനിയും അഭിനയ രംഗത്തെത്തി.

കല്‍പ്പനയുടെ വേര്‍പാടിലൂടെ മലയാളത്തിന് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭയെയാണ്. ഹാസ്യവേഷങ്ങളിലൂടെ മുന്‍നിരയിലെത്തിയ കല്‍പ്പന പിന്നീട് അഭിനയപ്രധാന്യമുള്ള വേഷങ്ങളിലും മികവുപുലര്‍ത്തി. മലയാളത്തിന്റെ മനോരമ എന്നാണ് കൽപ്പനയെ വിശേഷിപ്പിച്ചിരുന്നത്.

പോസ്‌റ്റ്മാനാകാനായിരുന്നു ആഗ്രഹമെന്ന് കൽപ്പന പറഞ്ഞിട്ടുണ്ട്. കത്തുകളുമായി എല്ലാ വീടുകളിലും കയറിയിറങ്ങാമല്ലോ എന്ന ചിന്തയായിരുന്നു അവർക്ക്. സൈക്കിളിൽ ബെല്ലും കുലുക്കി കാക്കിയുടുപ്പുമിട്ട് പോസ്‌റ്റ്‌മാൻ വരുന്ന ആ കാഴ്‌ച ഒരുപാട് അവർ സ്വപ്‌നം കണ്ടിരുന്നു. താന്‍ സ്വപ്‌നം കണ്ട നാളിൽ പോസ്‌റ്റ് വുമനില്ലായിരുന്നു, പോസ്‌റ്റ് മാനേ ഉണ്ടായിരുന്നുള്ളു. അതൊരു ഗമയല്ലേ. ഏത് വീട്ടിലും ധൈര്യമായി കയറിച്ചെന്നുകൂടെ. പഠിത്തത്തിൽ ഞാൻ പിന്നോട്ടായിരുന്നു. കലയിൽ മുന്നോട്ടും. സ്‌കൂളിൽ പഠിക്കുമ്പോൾ മോഹനിയാട്ടം നാടോടിനൃത്തം, പദ്യപാരായണം, കഥാപ്രസംഗം, ലളിതഗാനം, മോണോആക്‌ട് എന്നിവയിൽ ഒന്നാം സ്‌ഥാനം എനിക്കായിരുന്നു, കൽപ്പന വ്യക്തമാക്കിയിരുന്നു.

അഭിനയം പാരമ്പര്യമാണ്. അത് ജീനിൽ നിന്നുണ്ടാകുന്നതാണ്. പാരമ്പര്യമായി രോഗമുള്ള മാതാപിതാക്കളുടെ രോഗം മക്കളിലും ഉണ്ടാകുന്നതുപോലെ പരമ്പരാഗതമായ കല ഞങ്ങളിലും പകർന്നു. അതാണ് കഴിവ്. ജീനിന്റെ കഴിവ്. ദൈവത്തിന്റെ കഴിവെന്നും കൽപ്പന പറഞ്ഞിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.