Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്രമേളയിൽ പൊലീസിനെന്തുകാര്യം

jaseela

ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി ടാഗോർ തിയേറ്ററിലെത്തിയപ്പോൾ ഞെട്ടിപ്പിക്കുന്നത് പ്രദർശിപ്പിക്കുന്ന സിനിമകളല്ല അവ പ്രദർശിപ്പിക്കുന്ന സംവിധാനത്തിന്റെ പുതിയ ചില രീതികളാണ്.മേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഡെലിഗേറ്റുകളെ പ്രവേശിപ്പിക്കാതെ ചലച്ചിത്ര പ്രവർത്തകർക്ക് മാത്രം പ്രവേശം നൽകിയപ്പോഴാണ് ഇത്തവണത്തെ മേളയിൽ കാര്യമായ എതിർപ്പുണ്ടായത്.

കൈരളി തിയറ്ററിനു മുന്നിൽവച്ച് നടന്ന ചുംബനസമരവും മാനവിയം പ്രവർത്തകരുടെ കലാപ്രകടനവുമുൾപ്പെടയുള്ള പലവിധ കൃത്യങ്ങൾ അടിയോടെ പിഴുതെറിഞ്ഞു. എന്നാൽ ഇതിന്റെ തുടർച്ചയായി ഇത്തവണ വന്ന ചില മാറ്റങ്ങൾ കാര്യമായ വിമർശനങ്ങളൊന്നും എതിരിടാതെ നിലനിൽക്കുകയാണ്. തിയേറ്ററുകൾക്കു പുറത്തെ പൊലീസിന്റെ സാന്നിധ്യമാണ് ഇവയിൽ ഏറ്റവും പ്രധാനം. ഒരു ചലച്ചിത്രമേളയിൽ പൊലീസിന് എന്താണ് കാര്യം.

ഇത്തവണ ഗോവയിലെ ചലച്ചിത്ര മേളയിൽ പൊലീസ് ചെയ്ത ക്രൂരതകൾ നമ്മൾ കണ്ടതാണ്. എഫ് ടി ഐ ഐ സമരത്തെ പിന്തുണച്ച് ഗാലറിയിൽ വച്ച് മുദ്രാവാക്യം വിളിച്ചവരെയും എഫ് ടി ഐ ഐ സമരത്തെ പിന്തുണയ്ക്കുന്ന ടീഷർട്ട് ഇട്ടവരെയും നിയമവിരുദ്ധമായി കായികമായും ഉൾപ്പെടെ പീഡിപ്പിക്കുകയും അവർക്കെതിരെ അന്യായമായി കേസ് ഫയർ ചെയ്യുകയും ചെയ്തതാണ്. ഗോവയിലെ പൊലീസ് ഇതാണോ കേരള ചലച്ചിത്രമേള മാതൃകയാക്കാനുദ്ദേശിക്കുന്നത്. ഗോവയിൽ തോക്കേന്തിയ പൊലീസാണെങ്കിൽ തിരുവനന്തപുരത്ത് തോക്കില്ലാത്ത പൊലീസാണ് ഉള്ളത് എന്നതാണ് ഒരു വ്യത്യാസം എപ്പോൾ വേണമെങ്കിലും ഈ വ്യത്യാസവും ഇല്ലാതായേക്കാം.

എഫ് ടി ഐ ഐ സമരത്തോട് ചില വിമർശനങ്ങൾ നിലനിർത്തുമ്പോഴും സർക്കാരിനോടുള്ള ഒരു സമയം അതും ചലച്ചിത്രമേഖലയിലെ ഒരു സമരം എന്ന നിലയിൽ സർക്കാർ സംഘടിപ്പിക്കുന്ന ഒരു ചലച്ചിത്രോത്സവത്തിന് സമരം ചെയ്ായാനുള്ള പ്രക്ഷോഭകാരികളുടെ അവകാശത്തെ എല്ലാ തരത്തിലും പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. സ്ക്രീനിൽ ലോകത്തെമ്പാടുമുള്ള അധികാരങ്ങളോടുള്ള കലാപങ്ങളെ കാണിക്കുകയും സ്ക്രീനിനു പുറത്ത് ഇത്തരം കലാപങ്ങൾക്കുള്ള സാധ്യതകളെപ്പോലും പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് ഈ ചലച്ചിത്രമേളകൾ നടത്തുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും ഗോവയിൽ അതുയർന്നു. ഗോവയിലിതുപോലെയുള്ള അടിച്ചമർത്തലുണ്ടാകും അതുവരെ കാത്തിരിക്കുകയാണോ കേരളം ചോദിക്കേണ്ട ചോദ്യം ഇതു തന്നെയാണ്. ചലച്ചിത്രമേളയിൽ പൊലീസിനെന്താണ് കാര്യം

ചലച്ചിത്ര മേളയുടെ കാണികളെ പൊട്ടൻഷ്യൽ ക്രിമിനലുകളായി നിർവചിക്കുകയാണ് മേളയിലെ പൊലീസിന്റെ സാന്നിധ്യം. ഡെലിഗേറ്റ് പാസും റിസർവേഷൻ സംവിധാനവും രണ്ടു മൂന്ന് ചെക്കിങ്ങുകളും പോരാഞ്ഞ് പൊലീസിനെ കൂടി കൊണ്ടുവരാനും മാത്രം എന്തു കുറ്റകൃത്യമാണ് കാണികൾ ഐഎഫ്എഫ്കെയിൽ ചെയ്തിട്ടുള്ളത്? കൊണ്ടിരിക്കുന്നത്?

പൗരന്മാരെ അച്ചടക്കം പഠിപ്പിക്കാനുള്ള സ്റ്റേറ്റിന്റെ യുക്തിയും ഉപകരണങ്ങളും ചലച്ചിത്രമേള പോലെ ഒരിടത്ത് സ്വീകാര്യമാകുന്നു എന്നതും അതിനെതിരെ ശക്തമായ വിമർശനങ്ങളുയരുന്നില്ല എന്നതും അത്യന്തം ഗൗരവമായി കാണേണ്ടതുണ്ട്. സ്റ്റേറ്റിന്റെ അച്ചടക്കരൂപീകരണത്തെക്കുറിച്ചുള്ള വിമർശങ്ങളുയരേണ്ടിടത്ത് ഡെലിഗേറ്റ് പാസും റിസർവേഷൻ സംവിധാനവും കാണികളുടെ എണ്ണത്തിൽ വരുത്തുന്ന നിയന്ത്രണങ്ങളും ഉൾപ്പെടെ കാണികൾക്കുമേൽ നടക്കുന്ന അധികാരപ്രയോഗങ്ങളെയെല്ലാം തന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള രാഷ്ട്രീയബോധം ഉയർന്നു വരേണ്ടതുണ്ട് ഐഎഫ്എഫ്കെയിലും തോക്കെടുക്കുന്ന പൊലീസ് വരാൻ നാം കാത്തിരിക്കരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.