Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളണ്ടിനെപ്പറ്റി മിണ്ടി; ജനം ഇളകി

christopher-zanussi

പോളണ്ടിനെപ്പറ്റി സംസാരിക്കരുതെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ ക്രിസ്റ്റഫർ സനൂസി ചലചിത്രമേളയിൽ അതേക്കുറിച്ച് സംസാരിച്ചു. അതെ, പോളണ്ടിലെ വിഖ്യാത സംവിധായകനായ സനൂസി. ഇടതുപക്ഷം ഭരിക്കുന്നസമയം. കമ്മ്യൂണിസത്തെക്കുറിച്ച് നല്ല വാക്ക് സംസാരിക്കുമെന്ന ധാരണയിലാണ് 1999ൽ സനൂസിയെ ചലചിത്രമേളയിലേക്ക് കൊണ്ടുവന്നത്. സനൂസി പറഞ്ഞതെല്ലാം കമ്മ്യൂണിസത്തിനെതിരെ. ഫെസ്റ്റിവെല്ലിൽ ജനം ഇളകി. വിവാദമായി. ഫെസ്റ്റിന്റെ ചരിത്രത്തിലെ അറിയപ്പെട്ട ആദ്യവിവാദം.

ഡെലിഗേറ്റുകൾ കൈരളിയുടെ പടവുകളുമായി സൗഹൃദം സ്ഥാപിക്കുന്നതിനു മുൻപ്,ചലചിത്രങ്ങൾ കാണാൻ ഫീസ് ഈടാക്കി തുടങ്ങുന്നതിന് മുൻപ്,ചലചിത്രമേളയിൽ പ്രദർശിപ്പിക്കാൻ പടങ്ങൾ കിട്ടാതിരുന്ന കാലത്തെക്കുറിച്ചാണ്...വിദേശ സിനിമകൾ എന്നാൽ ഫിലിം സൊസൈറ്റികൾ എന്നപേരു മാത്രം ഉയർന്നുകേട്ട കാലം.

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പിആർഡിയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് കേരളത്തിനായൊരു ചലചിത്രമേള എന്ന ആശയം ഉരുത്തിരിയുന്നത്. കേരളത്തിലുള്ളവർ സിനിമകൾ കാണാൻ ആശ്രയിച്ചിരുന്നത് ഫിലിം സൊസൈറ്റികളെയായിരുന്നു. പി.ആർ.ഡിയുടെ നേതൃത്വത്തിൽ ചലചിത്രമേളയ്ക്കായി സിനിമകൾ തിരഞ്ഞെടുക്കാനുള്ള ന‌ടപടികൾ ആരംഭിച്ചു. വർഷം 1994. ഓർക്കുഡിനും ജിമെയിലിനും മുൻപുള്ള കാലമാണ്. ലോക സിനിമയിലെ ആരെയും ബന്ധപ്പെടാൻ മാർഗമില്ല. തെരുവുകച്ചവടക്കാരനിൽനിന്ന് കിട്ടിയ വർഷങ്ങൾക്കുമുൻപിറങ്ങിയ സിഡിറ്റിന്റെ ഫിലിം ഡയറക്ടറിയാണ് രക്ഷക്കെത്തിയത്.

കേരളത്തിലെ വേദിയിൽ സിനിമ പ്രദർശിപ്പിക്കാൻ താത്പര്യമുണ്ടോയെന്നു ചോദിച്ച് അതിലുണ്ടായിരുന്ന വിദേശ സിനിമാ സംവിധായകരുടെ ഫാക്സ് നമ്പരിലേക്കെല്ലാം ഫാക്സുകൾപോയി. പലരുടേയും നമ്പരുകൾ ഇതിനോ‌ടകം മാറിയിരുന്നു. പ്രതിസന്ധിയിലായ പി.ആർഡിക്ക് നാഷണൽ ഫിലിം ആർക്കൈവ്സിലെ പി.കെ. നായർ സഹായവുമായെത്തി,ചില സിനിമകൾ കൈമാറി( സെല്ലുലോയ്ഡ് മാൻ എന്നപേരിൽ ഇദ്ദേഹത്തെക്കുറിച്ച് മനോഹരമായ ഒരു ഡോക്യുമെന്ററി 2012ൽ പുറത്തിറങ്ങി) പിന്നീട് സിനിമകൾക്കായി എംബസികൾ തോറുമുള്ള ഓട്ടമായിരുന്നു. ഇറാൻ,ഫ്രഞ്ച്,ഇസ്രായേൽ എംബസികളിലെല്ലാം കയറിയിറങ്ങി. എംബസികൾ കഴിയാവുന്നവിധത്തിൽ സഹായിച്ചു. ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയത് തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന ഫ്രഞ്ച് സാംസ്കാരിക കേന്ദ്രമാണ്. അങ്ങനെ മാസങ്ങൾ നീണ്ട ഓട്ടത്തിനൊടുവിൽ 45 സിനിമകളുമായി 1994 നവംബറിൽ കോഴിക്കോട് ആദ്യ ചലചിത്രമേളയ്ക്ക് തുടക്കമായി. 25 ലക്ഷം രൂപയാണ് നടത്തിപ്പിനായി സർക്കാർ അുവദിച്ചത്. പ്രവേശനം സിനിമാബന്ധമുള്ളവർക്കും വിശിഷ്ടാതിഥികൾക്കും മാത്രം. എങ്കിലും മികച്ച പങ്കാളിത്തത്തോടെ മേള ശ്രദ്ധേയമായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.