Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവന്റെ ഇരുട്ടിൽ കവിത കേട്ടിരിക്കേ

kalabhavan-iffk

എഴു ദിവസത്തെ ചലച്ചിത്രോൽസവം കഴിഞ്ഞു തിരികെ നാട്ടിലെത്തിയാൽ തീയറ്ററിൽ പോയി ഏതെങ്കിലും തട്ടുപൊളിപ്പൻ തമിഴ് സിനിമ കാണുന്ന ഒരു സുഹൃത്തുണ്ട ായിരുന്നു എനിക്ക്. ചലച്ചിത്ര മേളയുടെ കെട്ട് ഇറങ്ങാനാണ് അതെന്നായിരുന്നു അവന്റെ ന്യായം. അതേസമയം, ചലച്ചിത്രോൽസവം കഴിഞ്ഞാലും മാസങ്ങളോളം മറ്റു സിനിമകളൊന്നും കാണാതെ ഐഎഫ്‌എഫ്‌കെയിലെ ദൃശ്യഗ്രഹാതുരത്വം നുണഞ്ഞിരിക്കാറുള്ള മറ്റൊരാളെയും എനിക്കറിയാം. ഈ രണ്ട ു പേർക്കും ഒപ്പമായിരുന്നു ആദ്യമായി ചലച്ചിത്രോൽസം കാണാൻ ഞാൻ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുപ്പോകുന്നത്.

സിനിമ കാണലിന്റെ ജനാധിപത്യം എന്തെന്ന് അറിയണമെങ്കിൽ ഐഎഫ്‌എഫ്‌കെയിൽ ഒരു തവണയെങ്കിലും പങ്കെടുത്താൽ മതി. വാതിൽക്കൽ തടഞ്ഞുനിർത്തുന്ന തീയറ്റർ അധികൃതരുടെ ധാർഷ്ട്യമില്ല, നിയമങ്ങൾ അടിച്ചേൽപിക്കുന്ന അധികാര അപ്രമാധിത്വമില്ല, ചെറിയ നീതികേടുപോലും വൻ ശബ്ദാരവത്തോടെ പ്രതിഷേധിക്കപ്പെടുന്നു. സ്വയം ഭരണാധികാരമുള്ള, സിനിമയും കാണിയും മാത്രമുള്ള ചലച്ചിത്രഭക്തന്റെ ശബരിമലയാണ് ഐഎഫ്‌എഫ്‌കെയുടെ ഭൂമിക. ഏത് വിഐപിക്ക് ഇടയിലിരുന്നും ഏതു സാധാരണക്കാരനും സിനിമ കാണും. ഇരിക്കാൻ സീറ്റില്ലാതെ മന്ത്രി വരെ തീയറ്ററിലെ തറയിലിരുന്ന് സിനിമ കണ്ട ചരിത്രമുണ്ട ് നമ്മുടെ ചലച്ചിത്രോൽസവത്തിന്.

അങ്ങനെ ഒരു ‘വിഐപി’ക്ക് ഒപ്പമിരുന്നാണ് ആദ്യ ചലച്ചിത്രോൽസവത്തിലെ ആദ്യ ഷോ കലാഭവൻ തീയറ്ററിൽ കാണുന്നത്. യാത്ര പറഞ്ഞുപോയ പ്രിയകവി ഡി.വിനയചന്ദ്രനായിരുന്നു ആ വിഐപി. കലാഭവന്റെ അപരിചിതമായ നനുത്ത ഇരുട്ടിൽ സീറ്റ് കണ്ടെ ത്തി ഇരിക്കുമ്പോൾ ഈ വട്ടത്തൊപ്പിക്കാരനെ എവിടെയോ കണ്ട ിട്ടുണ്ട ല്ലോ എന്നായിരുന്നു ചിന്ത. ആ ആലോചനയെ മുറിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഇന്നലെ കണ്ട ു പിരിഞ്ഞ ഒരു സുഹൃത്തിനോടെന്ന പോലെ അദ്ദേഹം സിനിമയെ കുറിച്ചു സംസാരിച്ചു.അതിവേഗം സീറ്റുകൾ നിറഞ്ഞു. പൂർണമായ ഇരുട്ടുവീണ,് തിരശീല വെളിച്ചത്തിലേക്ക് ഉണർന്നപ്പോൾ അദ്ദേഹം നിശബ്ദനായി കാഴ്‌ചയിലേക്കു നടന്നുപോയി.

നിലവാരമില്ലാത്ത ദൃശ്യങ്ങളുമായി ഒരു മുഷിപ്പൻ സിനിമയായിരുന്നു അത്. കുറച്ചുകഴിഞ്ഞപ്പോൾ സിനിമ അത്ര പോരാ എന്നു പറഞ്ഞ് പ്രിയകവിയും അസ്വസ്ഥനാകുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ മനസിലും കൊള്ളിയാൻ മിന്നി. കെട്ടുംകെട്ടി പോന്നത് ഈ തോന്ന്യാസം കാണാനായിരുന്നോ എന്ന പശ്ചാത്താപം. എന്റെ മനസ് വായിച്ചെന്ന പോലെ വിനയചന്ദ്രൻ മാഷ് ആ പശ്ചാത്താപത്തെ തകർത്തുകളഞ്ഞു. മോശം സിനിമകൾ എണ്ണത്തിൽ വളരെ കുറവാണ് ഐഎഫ്‌എഫ്‌കെയിൽ. നമ്മുടെ തിരഞ്ഞെടുപ്പ് മികച്ചതും ഭാഗ്യമുള്ളതും ആകണമെന്നു മാത്രം. വർഷങ്ങളായി തിരുവനന്തപുരം മേളയ്‌ക്ക് മുടങ്ങാതെ എത്തുന്ന ആളുടെ വാക്കാണ്. അതേ മേളയിലെ തന്നെ തുടർദിവസങ്ങളിലെ ചിത്രങ്ങൾ ആ വാക്ക് സത്യമാണെന്ന് എനിക്ക് തെളിയിച്ചു തരികയും ചെയ്‌തു. 28 സിനികൾ കണ്ട തിൽ മോശമായത് ഒരു കൈപ്പത്തിയിലെ വിരലിൽ എണ്ണാവുന്നവ മാത്രം. ഭാഗ്യം മാത്രമാകണം തുണച്ചത്.

മാഷ് വീണ്ട ും സിനിമയിലേക്കു തെന്നിവീണു. ഇടയ്‌ക്കെപ്പോഴോ ഇംഗ്ലീഷ് സബ്‌ടൈറ്റിൽ മാറി മറ്റേതോ ഭാഷ തെളിഞ്ഞതോടെ കാണികൾ എഴുന്നേറ്റു പ്രൊജക്ഷൻ റൂമിലേക്കു നോക്കി ക്ഷോഭിക്കാൻ തുടങ്ങി. പെട്ടെന്ന് മാഷ് എഴുന്നേറ്റു നിന്ന് അവരോട് ശാന്തരാകാൻ അഭ്യർഥിച്ചു. സ്‌ക്രീനിൽ എന്താണ് സംഭവിച്ചതെന്ന് മാഷ് പറഞ്ഞപ്പോഴാണ് കാണികളിൽ പലർക്കും അപ്പോൾ മനസിലായത്. സത്യത്തിൽ, കഥാപാത്രം സംഭാഷണം ഇംഗ്ലിഷിൽ പറഞ്ഞപ്പോൾ സബ്‌ടൈറ്റിൽ ആ സിനിമ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ഭാഷയിൽ തെളിഞ്ഞതായിരുന്നു സംഭവം.

ഉലക്ക വിഴുങ്ങിയപോലെയിരുന്ന് സബ്‌ടൈറ്റിൽ മാത്രം വായിച്ച് കാണേണ്ടതല്ല ചലച്ചിത്രോൽസ സിനിമകളെന്ന ആദ്യ പാഠം അവിടെ നിന്നു കിട്ടി. ആർജിച്ചെടുക്കേണ്ട കൺവഴക്കമാണ് അവിടെ പ്രധാനം. സിനിമ കാണലും ഒരു കലയാണെന്നു ബോധ്യമായി. ആ ഊർജത്തിൽ കുറച്ചുനേരംകൂടി പിടിച്ചു നിന്നെങ്കിലും ആദ്യ സിനിമ എന്നെ വല്ലാതെ മടുപ്പിച്ചിരുന്നു. ആരെങ്കിലും ഒരാൾ ഇറങ്ങിപ്പോയെങ്കിൽ കൂടെ വച്ചുപിടിക്കാൻ കാത്തിരുന്നു. ഒറ്റയ്ക്ക് ഇറങ്ങിപ്പോകാൻ ഒരു മടി. പെട്ടെന്ന് ദൈവദൂതനെപ്പോലൊരാൾ ശരവേഗത്തിൽ പുറത്തേക്കു പോകുന്നതു കണ്ടു. താമസിച്ചില്ല, തോൾസഞ്ചിയുമെടുത്ത് മാഷിനെ നോക്കി ഒരു ചിരിയും പാസാക്കി ഞാൻ ഇറങ്ങിപ്പോന്നു. സിനിമയിൽ അകപ്പെട്ടുപോയ മാഷ് ഒരുപക്ഷേ ഞാൻ ഇറങ്ങിപ്പോയത് കണ്ട ിട്ടുപോലുമുണ്ട ാകില്ല. ഒന്നോ രണ്ടേ ാ വർഷത്തിനു ശേഷം പാതിനിർത്തിയ കവിത പോലെ മാഷ് ഈ ലോകത്തു നിന്നുതന്നെ ഇറങ്ങിപ്പോവുകയും ചെയ്‌തു. പിന്നെയും ചലച്ചിത്രോൽസവങ്ങൾ പലതു കണ്ടു.

ഫെസ്റ്റിവൽ ഓഫിസ് മിക്കവാറും കലാഭവൻ തീയറ്ററിന് സമീപത്തായതിനാൽ ഓരോ മേളയിലെയും ആദ്യ ചിത്രം കാണുന്നതും അവിടെ നിന്നാകുന്നത് പതിവായി. ആൾക്കൂട്ടത്തിൽ തിക്കിത്തിരക്കി അകത്തേക്കു കയറുമ്പോൾ ഓരോ സീറ്റിലേക്കും പാളി നോക്കും. ആ നനുത്ത ഇരുട്ടിലെവിടെയെങ്കിലും വട്ടത്തൊപ്പിയും വച്ച്, വിനയചന്ദ്രൻ മാഷ് ചിരിക്കുന്നുണ്ടോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.