Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്റ്റ് വാച്ച് വ്യാഴം ഡിസംബർ 10

must-10

കാറ്റും മഴയും (മലയാളം-ഒരു മണിക്കൂര്‍ 50 മിനിറ്റ്)

അര്‍ബുദ ബാധിതനായ വലിയമാളികയില്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലാണ്. അടുത്ത ബന്ധുക്കളിലാരെങ്കിലും കരള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പക്ഷേ മക്കള്‍ പോലും അതിനു തയാറാകുന്നില്ല. അതിനിടെ അന്യമതത്തില്‍പ്പെട്ട ഒരാള്‍ കരള്‍ നല്‍കാമെന്ന വാഗ്ദാനവുമായി എത്തുന്നു. സംവിധാനം-ആര്‍.ഹരികുമാര്‍ ന്യൂ സ്‌ക്രീന്‍ 2-രാവിലെ ഒന്‍പതിന്

വിക്ടോറിയ (ജര്‍മനി-രണ്ട് മണിക്കൂര്‍ 20 മിനിറ്റ്)

ഒരൊറ്റ ഷോട്ടിലാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. ബെര്‍ലിന്‍ നഗരത്തിന്റെ ആഘോഷരാവില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയതാണ് വിക്ടോറിയ. തെരുവില്‍ നാലു ചെറുപ്പക്കാര്‍ അവളെ പരിചയപ്പെടാന്‍ വന്നു. വിക്ടോറിയയുടെ ജീവിതം തന്നെ മാറിമറിയുന്ന രണ്ട് മണിക്കൂറുകളാണ് എഡിറ്റിങ് പോലുമില്ലാതെ പിന്നീട് പ്രേക്ഷകനു മുന്നിലെത്തുന്നത്. സംവിധാനം-സെബാസ്റ്റിയന്‍ ഷിപ്പെര്‍. നിശാഗന്ധി-ഉച്ചയ്ക്ക് ഒന്നിന്.

Victoria Official US Release Trailer #1 (2015) Crime Thriller Movie HD

ദി ഐഡല്‍ (പലസ്തീന്‍-ഒരു മണിക്കൂര്‍ 40 മിനിറ്റ്)

ഗാസയിലെ മുഹമ്മദ് അസഫ് എന്ന ചെറുപ്പക്കാരന്‍ ഇന്ന് ഐക്യരാഷ്ട്രസഭയുടെ സമാധാനവക്താക്കളിലൊരാളാണ്. ലോകം മുഴുന്‍ ആ ചെറുപ്പക്കാരന് നിയന്ത്രണങ്ങളില്ലാതെ പോകാം. പക്ഷേ ജന്മനാടായ ഗാസയിലേക്ക് വരാനും പോകാനും ഇന്നും നിയന്ത്രണങ്ങളുണ്ട് അസഫിന്. അറബ് ലോകത്തെ മികച്ച ഗായകനെ തേടിയുള്ള ഒരു മത്സരമാണ് അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചത്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം. സംവിധാനം-ഹാനി അബു ആസദ്. ശ്രീ വിശാഖ്-ഉച്ചയ്ക്ക് 2.30

ഓഫിസ്(സൗത്ത് കൊറിയ-ഒരു മണിക്കൂര്‍ 51 മിനിറ്റ്)

കൊറിയന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയ ത്രില്ലര്‍ സ്വഭാവമുളള ചിത്രം. കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തി അപ്രത്യക്ഷനാകുന്നു മി.കിം. പൊലീസ് അന്വേഷിച്ചെത്തുമ്പോള്‍ അയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുപറയരുതെന്ന് കര്‍ശന നിര്‍ദേശം ചിലര്‍ക്കെല്ലാം നല്‍കിയിരുന്നു. പക്ഷേ കൊലപാതകം നടന്ന കെട്ടിടത്തില്‍ ഇപ്പോഴും മി. കിം ഉണ്ടെന്നാണു സൂചന. സംവിധാനം-ഹോങ് വോന്‍ചാന്‍. ശ്രീ-വൈകിട്ട് 6.45

Office Korean Movie The Office 2015 Traile

സീക്രട്ട് (തുര്‍ക്കി-ഒരു മണിക്കൂര്‍ 42 മിനിറ്റ്)

രഹസ്യങ്ങളാല്‍ നിര്‍മിതമാണ് ചിലരുടെ ജീവിതം. മകളുടെ കൂട്ടുകാരിയുമാണ് വൃദ്ധനായ മാഹിറിന്റെ രഹസ്യബന്ധം. കൂട്ടുകാരിയുടെ അച്ഛന്‍ അലിയാകട്ടെ ഒരു വിദേശ വനിതയുമായും ബന്ധത്തിലാണ്. അലിക്ക് ഇളയമകളെ സംശയമാണ്. യാഥാസ്ഥിതിക നിയമങ്ങളുടെ ഭീതിദമായ നിഴല്‍ക്കുരുക്കില്‍പ്പെട്ടു പോകുന്ന ചില ജീവിതങ്ങള്‍ കാണാം സീക്രട്ടില്‍. സംവിധാനം-സലിം എവ്‌സി. ശ്രീ- രാത്രി 9.15.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.